'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്നെ പ്രിയ മമ്മൂക്ക'; ചിത്രം പങ്കുവെച്ച് ജോയ് മാത്യു

മമ്മൂട്ടി അയച്ചു നല്‍കിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജോയ് മാത്യു

'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്നെ പ്രിയ മമ്മൂക്ക'; ചിത്രം പങ്കുവെച്ച് ജോയ് മാത്യു
dot image

ജോൺ എബ്രഹാം സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങി ലോകശ്രദ്ധ നേടിയ മലയാള ചലച്ചിത്രമാണ് അമ്മ അറിയാൻ. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും അമ്മ അറിയാൻ പ്രദർശിപ്പിച്ചിരുന്നു.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടനും സംവിധായകനുമായി ജോയ് മാത്യുവാണ്. സിനിമയുടെ മേക്കിങ്ങിനൊപ്പം നടന്റെ പ്രകടനവും കാനിലടക്കം കയ്യടികൾ വാരിക്കൂട്ടി.

അമ്മ അറിയാൻ വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ഒരു സ്‌നേഹ സമ്മാനം കൂടി ജോയ് മാത്യുവിനെ തേടിയെത്തിയിരിക്കുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഒരു രംഗം മമ്മൂട്ടി 'കളറാക്കി' അയച്ചു കൊടുത്തിരിക്കുകയാണ്.

'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക' (ചിത്രം അമ്മ അറിയാൻ-1986) - എന്നാണ് ജോയ് മാത്യു ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്‌നേഹസമ്മാനമാണെന്ന് പറയുന്നവരും ടെക്‌നോളജിയിൽ മമ്മൂക്ക പണ്ടേ കില്ലാഡിയാണ് എന്ന് പറയുന്നവരുമെല്ലാം ഉണ്ട്.

Joy Mathew FB post screenshot

അതേസമയം, കാൻ 2026 ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ എൻട്രിയായിരുന്നു അമ്മ അറിയാൻ. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4K റീസ്റ്റോറേഷൻ ചെയ്ത ചിത്രം മെയ് 16ന് കാനിൽ പ്രദർശിപ്പിച്ചു. നായകനായ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവർ കാനിൽ എത്തിയിരുന്നു.

Content Highlights: Joy Mathew share a colour screenshot from Amma Ariyan sent to him by Mammootty

dot image
To advertise here,contact us
dot image