ഫൈനൽ കഴിഞ്ഞ് മടങ്ങവേ ഗുജറാത്ത് ടൈറ്റന്‍സ് സഞ്ചരിച്ച ബസിൽ പുക; കളിക്കാരും ജീവനക്കാരും സുരക്ഷിതര്‍

ഐപിഎൽ കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിനായിരുന്നു പരാജയപ്പെട്ടത്

ഫൈനൽ കഴിഞ്ഞ് മടങ്ങവേ ഗുജറാത്ത് ടൈറ്റന്‍സ് സഞ്ചരിച്ച ബസിൽ പുക; കളിക്കാരും ജീവനക്കാരും സുരക്ഷിതര്‍
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിലെ പരാജയത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങവേ ഗുജറാത്ത് ടൈറ്റന്‍സ് ടീം സഞ്ചരിച്ച ബസിൽ പുക ഉയർന്നു. ഞായറാഴ്ച മത്സരശേഷം ടീം താനങ്ങളുടെ ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ടീമിലെ താരങ്ങളും സഹപരിശീലകരും സഞ്ചരിച്ചിരുന്ന ബസിൽ നിന്ന് പുക ഉയർന്നത്.

ടീം ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാൻ കാരണമായത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടർന്ന് വാഹനം വഴിയില്‍ നിന്നുപോയിരുന്നു. പുക ഉയര്‍ന്നതോടെ എല്ലാവരും ആശങ്കയിലായി. തുടർന്ന് ബസിൽ ഉണ്ടായിരുന്ന താരങ്ങളെയും മറ്റ് സ്റ്റാഫുകളെയും ഉടൻ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. അപകടത്തിൽ ആര്ക്ക്മ പരിക്കുകളില്ലെന്നും ഏവരും സുരക്ഷിതരാണെന്നും ആണ് വിവരം. തുടര്‍ന്ന് അധികൃതര്‍ അവർക്ക് മറ്റൊരു ബസ് ക്രമീകരിക്കുകയും, ശേഷം കളിക്കാരും സ്റ്റാഫും അതിൽ തങ്ങളുടെ യാത്ര തുടരുകയും ചെയ്തു.

ഐപിഎൽ കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിനായിരുന്നു പരാജയപ്പെട്ടത്. പിന്നാലെ ഉണ്ടായ ഈ സംഭവം ഏറെ ആശങ്കയും സൃഷ്ട്ടിച്ചു. കൃത്യസമയത്ത് തന്നെ യാത്രക്കാരെ പുറത്തിറക്കാൻ കഴിഞ്ഞത് കൊണ്ട് വലിയൊരു അപകടം തന്നെയാണ് ഒഴിവായത്. നിലവില്‍ ടീമിലെ എല്ലാവരും സുരക്ഷിതരാണെന്ന് മാനേജ്മെന്റും അറിയിച്ചു.

Content highlight: Gujarat Titans team bus short circuit

dot image
To advertise here,contact us
dot image