'ഖാലിദ് ജമീലിന് ഫുട്ബോളറിയില്ല'; ഇന്ത്യൻ കോച്ചിനെതിരെ വിമർശനവുമായി ബ്ലാസ്റ്റേഴ്സ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്

'ഇന്ത്യ തെറ്റായ പരിശീലകനെയാണ് തെരഞ്ഞെടുത്തത്'

'ഖാലിദ് ജമീലിന് ഫുട്ബോളറിയില്ല';  ഇന്ത്യൻ കോച്ചിനെതിരെ വിമർശനവുമായി ബ്ലാസ്റ്റേഴ്സ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്
dot image

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം ഖാലിദ് ജമീലിനെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ്. ഫുട്ബോൾ എന്താണെന്ന് ഖാലിദ് ജമീലിന് അറിയില്ലെന്നും ഇന്ത്യൻ ടീമിനെ വളർത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നുമാണ് ആഷ്‌ലി പറഞ്ഞത്.

''ഇന്ത്യ തെറ്റായ പരിശീലകനെയാണ് തെരഞ്ഞെടുത്തത്. എന്റെ കാഴ്ചപ്പാടിൽ ഖാലിദ് ജമീലിന് ഫുട്ബോൾ അറിയില്ല. അദ്ദേഹം മെച്ചപ്പെടുമോയെന്ന് കാത്തിരുന്ന് കാണണം. എന്നാൽ എന്റെ അഭിപ്രായത്തിൽ അതിന് സാധ്യതയില്ല'' ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു. ഖാലിദ് ജമീലിന് കീഴിൽ കളിക്കാൻ താൽപര്യമില്ലാത്ത ചില ഇന്ത്യൻ താരങ്ങളെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ്, ഐ-ലീഗിൽ ബംഗളൂരു എഫ്.സി പരിശീലകനായി വെസ്റ്റ്‌വുഡ് പ്രവർത്തിച്ചിരുന്നു. അതേ സമയത്ത് ജമീൽ മുംബൈ എഫ്.സി പരിശീലകൻ ആയിരുന്നു. മത്സരങ്ങൾക്കിടയിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

content highlights: kerala-blasters-coach-ashley-westwood-criticizes-indian-football-coach-khalid-jamil

dot image
To advertise here,contact us
dot image