ക്രുണാല്‍ പാണ്ഡ്യ ടീമിന്റെ പോസിറ്റീവ് ഘടകം; പുകഴ്ത്തി രജത് പാട്ടിദാര്‍

ഈ ഐപിഎല്‍ സീസണില്‍ മികച്ച ഓള്‍റൗണ്ടര്‍ പ്രകടനമാണ് താരം നടത്തിയത്

ക്രുണാല്‍ പാണ്ഡ്യ ടീമിന്റെ പോസിറ്റീവ് ഘടകം; പുകഴ്ത്തി രജത് പാട്ടിദാര്‍
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കിരീട ജേതാക്കളായതിന് പിന്നാലെ വലിയ ആഘോഷത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്‌സാണ് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായത്. പക്ഷെ, മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ മികവും വലിയ ചര്‍ച്ചയായിരുന്നു. ഫൈനലില്‍ നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരുവിക്കറ്റ് നേടി. ഗുജറാത്ത് ടൈറ്റന്‍സിനെ വരിഞ്ഞുമുറുക്കിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

'ക്രുണാല്‍ പാണ്ഡ്യ ഞങ്ങള്‍ക്ക് പോസിറ്റീവാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങും ബൗളിങ്ങുമെല്ലാം ടീമിനെ മികച്ചതാക്കി. അദ്ദേഹത്തെ ചിലപ്പോള്‍ ടോപ് ഓര്‍ഡറിലേക്ക് വരെ എത്തിച്ചു. ചിലപ്പോള്‍ താഴെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. എവിടെയായിരുന്നാലും അദ്ദേഹത്തില്‍നിന്ന് മികച്ചത് പ്രതീക്ഷിക്കാമായിരുന്നു. ക്രുണാലിന്റെ സന്നദ്ധതയും സമര്‍പ്പണവും വിലമതിക്കാനാകാത്തതാണ്..' -രജത് പാട്ടിദാര്‍ പറഞ്ഞു.

ഐപിഎലില്‍ ക്രുണാല്‍ പാണ്ഡ്യ നേടുന്ന അഞ്ചാമത്തെ കിരീടമാണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്നെണ്ണം നേടിയ താരം ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടുവര്‍ഷം ആര്‍സിബിക്കൊപ്പവും കിരീടം നേടി. 'ഈ നമ്പറില്‍ മാത്രമേ ബാറ്റ് ചെയ്യൂ എന്ന വാശി ക്രുണാലിന് ഇല്ലായിരുന്നു. വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമായിരുന്നു അദ്ദേഹത്തിന് പ്രധാനം. ടീമിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് അദ്ദേഹം ഐപിഎലില്‍ കളിച്ചതും' -പാട്ടിദാര്‍ പറഞ്ഞു.

content highlights: Krunal Pandya is a positive factor for the team; Rajat Patidar praises him

dot image
To advertise here,contact us
dot image