

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച 15-കാരൻ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള പ്രശംസകൊണ്ട് മൂടി ലളിത് മോദി.
വിസ്ഡന് നൽകിയ അഭിമുഖത്തിലാണ് മുൻ ഐ പി എൽ കമ്മീഷണർ കൂടിയായ ലളിത് മോദി വൈഭവിനെക്കുറിച്ച് വലിയ പ്രവചനങ്ങൾ നടത്തിയത്. ടി20 ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരാവാന്‍ വൈഭവിനാവുമെന്ന് മോദി പറഞ്ഞു. ഏതൊരു ഹോളിവുഡ്, ബോളിവുഡ് ചലച്ചിത്ര താരങ്ങളേക്കാളും വലിയ ജനപ്രീതിയുള്ള സൂപ്പർസ്റ്റാറായി വൈഭവ് മാറുമെന്നും ലളിത് മോദി പറഞ്ഞു.
'ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അവന്‍ ടി20യിൽ 200 റൺസ് നേടും, എനിക്ക് അവനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്. പണം തലയ്ക്ക് പിടിക്കാൻ അനുവദിക്കരുത്. നീ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഒന്നാം നമ്പർ സൂപ്പർസ്റ്റാറാകും',മോദി പറഞ്ഞു.
ഐ പി എൽ 2026 തന്റേതാക്കി മാറ്റിയ പ്രകടനമാണ് വൈഭവ് നടത്തിയത്. ഒരു സീസണിൽ അഞ്ചിലേറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന ആദ്യ താരമായി. സീസൺ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്, മികച്ച യുവതാരത്തിനുള്ള എമർജിങ് പ്ലയെർ ഓഫ് ദി സീസൺ, മോസ്റ്റ് വാല്യൂവബിൾ പ്ലയെർ ,മോസ്റ്റ് സിക്സ് അവാർഡ് ,സൂപ്പർ സ്ട്രൈക്കർ അവാർഡ് എന്നീ പുരസ്കാരങ്ങളാണ് 15 കാരൻ ഒറ്റക്ക് തൂക്കിയത്.
Content highlights:lalit-modi-predicts-vaibhav-suryavanshi-to-score-first-ever-t20-double-century