ചിരിച്ച് മറിയാൻ ഒരുങ്ങിക്കോളൂ, ജയറാം-ഉർവശി ചിത്രം പരിമള ആൻഡ് കോ റിലീസ് ഡേറ്റ് പുറത്ത്

ക്രെെം കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്.

ചിരിച്ച് മറിയാൻ ഒരുങ്ങിക്കോളൂ, ജയറാം-ഉർവശി ചിത്രം പരിമള ആൻഡ് കോ റിലീസ് ഡേറ്റ് പുറത്ത്
dot image

മലയാളികളുടെ പ്രിയപ്പെട്ട കോംബോ ആണ് ജയറാമും ഉർവശിയും. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് സ്‌ക്രീനിലെത്തി ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഇവർ ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. പാണ്ടിരാജ് ഒരുക്കുന്ന തമിഴ് സിനിമയ്ക്കായി ആണ് ജയറാം-ഉർവശി കോംബോ ഒന്നിക്കുന്നത്. പരിമള ആൻഡ് കോ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

Also Read:

ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഒരു ക്രൈം കോമഡി ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഫൺ എന്റർടൈനർ ആയിട്ടാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്.

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ് എന്നിവർ ഈ സിനിമ നിർമിക്കുന്നത്. ഫോട്ടോഗ്രാഫി ഡയറക്ടർ : ജോർജ്ജ് സി വില്യംസ് ഐഎസ്‌സി, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ എന്നിവരാണ് സിനിമയിലെ മറ്റു അണിയറപ്രവർത്തകർ.

നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ തലൈവൻ തലൈവി ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ് ചിത്രം. ബോക്സ് ഓഫീസിൽ നിന്ന് സിനിമ 100 കോടിക്ക് മുകളിൽ നേടിയിരുന്നു. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു ഇത്.

പരിമളം ആന്‍ഡ് കോയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് - ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ.ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ. പിആർഒ - ശബരി

Content Highlights: The makers of Parimala and Co have revealed the film’s release date, raising excitement among Malayalam cinema audiences. Starring Jayaram and Urvashi in lead roles, the movie is expected to deliver a fun-filled family comedy experience. The movie will hit theatres on June 5.

dot image
To advertise here,contact us
dot image