

ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന പഞ്ചാബ് കിംഗ്സ് - മുംബൈ ഇന്ത്യൻസ് പോരിൽ ആറ് വിക്കറ്റുകൾക്കായിരുന്നു എംഐ ശ്രേയസ് അയ്യരെയും പരാജയപ്പെടുത്തിയത്. മുംബൈ മത്സരത്തിൽ ജയം സ്വന്തമാക്കിയെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇതിഹാസ ഓപ്പണറും എംഐ മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ നടത്തിയത്. ഇംപാക്ട് പ്ലെയറായി ബാറ്റ് വീശാനിറങ്ങിയ ഇറങ്ങിയ അദ്ദേഹം 26 പന്തിൽ നിന്ന് 25 റൺസ് മാത്രമായിരുന്നു സ്വന്തമാക്കിയത്. രണ്ട് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നിരുന്നു. തന്റെ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല സഹഓപണർ റയാന്‍ റിക്കെല്‍റ്റണിന്റെ വിക്കറ്റിന് കാരണമായതും രോഹിത്താണെന്നാണ് വിശകലനം.
പഞ്ചാബിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു മുംബൈ ഓപണർ റയാന്‍ റിക്കെല്‍റ്റൻ പുറത്തെടുത്തുകൊണ്ടിരുന്നത്. 23 പന്തിൽ നിന്ന് നാല് ബൗണ്ടറികളൂം നാല് സിക്സറുകളും അടക്കം 48 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ, സൗത്താഫ്രിക്കന്‍ താരത്തിന്റെ വിക്കറ്റ് വീഴാൻ പ്രധാന കാരണക്കാരനും രോഹിത്താണെന്ന് പറയേണ്ടിവരും. കാരണം, മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരു മെല്ലെപ്പോക്കിലൂടെയാണ് രോഹിത് ശര്‍മ - റയാന്‍ റിക്കെല്‍റ്റണ്‍ ജോടി തുടങ്ങിയത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ ഇരുവരും രണ്ട് സിംഗിള്‍ മാത്രമേ നേടിയിരുന്നുള്ളു. അസ്മത്തുള്ള ഒമര്‍സായിയുടെ അടുത്ത ഓവറിലെ അഞ്ചാമത്തെ ബോളില്‍ ആദ്യ സിക്‌സ് പറത്തി റിക്കെല്‍റ്റണ്‍ ആക്രമണത്തിന് തുടക്കവും ഇടുകയായിരുന്നു. മൂന്നാം ഓവറില്‍ സ്വന്തം നാട്ടുകാരന്‍ കൂടിയായ മാര്‍ക്കോ യാന്‍സണിനെയും അദ്ദേഹം കടന്നാക്രമിച്ച് തന്റെ വിക്കറ്റ് വേട്ട തുടർന്നു. അടുത്ത ഓവറില്‍ സാവിയര്‍ ബാര്‍ലെറ്റിനെതിരെ ഓരോ ബൗണ്ടറിയും സിക്‌സും താരം പായിക്കുകയും ചെയ്തു.
പക്ഷെ റിക്കിൽട്ടൻ വെടിക്കെട്ട് ബാറ്റിംഗ് തുടരുമ്പോഴും മറുവശത്ത് രോഹിത്ത് ശർമ 'ടെസ്റ്റ്' കളിക്കുകയായിരുന്നു. ഒമ്പത് ബോളില്‍ അഞ്ച് റൺസ് മാത്രം നേടി അദ്ദേഹം കാണികളുടെ ക്ഷമ പരീക്ഷിച്ചു. പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാന്‍ കഴിയാതെ രോഹിത് കളിക്കളത്തിൽ അപ്പാടെ വിയർത്തു. അഗ്രസീവായി കളിക്കാന്‍ ശ്രമിക്കാതെ താരം ആക്രമണത്തിന്റെ ദൗത്യം പൂര്‍ണമായും സഹഓപ്പണറെ ഏല്‍പ്പിച്ചു. രോഹിത്തിന്റെ ഈ സ്ലോഡൗൺ ചെയ്തുള്ള ബാറ്റിംഗ് രീതി കാരണം റിക്കെല്‍റ്റണ്‍ കൂടുതല്‍ റിസ്‌കുകളെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു.
പവര്‍പ്ലേ അവസാനിച്ചപ്പോൾ മുംബൈ വിക്കറ്റ് പോവാതെ 59 റണ്‍സ് നേടി. എന്നാൽ, ഇതിൽ 47 റൺസും റിക്കെല്‍റ്റണിന്റെ ബാറ്റില്‍ നിന്ന് പിറന്നതാണെന്നാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ബാക്കി 12 റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ സംഭാവന. രോഹിത്തിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതോടെ ഒമര്‍സായിയുടെ ഓവറിലും റിക്കല്‍റ്റണിന് വീണ്ടും അഗ്രസീവ് മോഡ് ഓൺ ചെയ്യേണ്ടിവന്നു. ഓവറിലെ മൂന്നാമത്തെ ബോളില്‍ അദ്ദേഹത്തിന് സ്വന്തം വിക്കറ്റ് ബലി കഴിക്കേണ്ടിയും വന്നു. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയറില്‍ പ്രിയാന്‍ഷ് ആര്യയായിരുന്നു സിംപിള്‍ ക്യാച്ചിലൂടെ റിക്കെല്‍റ്റണിനെ മടക്കിയത്.
Content highlight: Rohit Sharma role in Ryan Rickelton wicket against Punjab Kings