

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്ക് കളമൊരുങ്ങിയിരിക്കുന്നു. പ്ലേഓഫിൽ സ്ഥാനമുറപ്പിക്കാൻ ഓരോ ടീമുകളും ഓട്ടം തുടങ്ങിയപ്പോൾ 16 പോയിന്റ് വീതം നേടിയതോടെ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും, ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിനും കാര്യങ്ങൾ കുറേകൂടി എളുപ്പമാക്കി. എന്നാൽ, നാളെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരെ കളത്തിലിറങ്ങാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ കാര്യം അത്ര എളുപ്പമല്ല.
പ്ലേഓഫിലേക്ക് കടക്കാൻ ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ്, പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്, ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് എന്നിങ്ങനെ മൂന്ന് കടമ്പകളാണ് റുതുരാജ് ഗയ്ക്‌വാദിന്റെയും സംഘത്തിന്റെയും മുന്നിലുള്ളത്. ഇതിൽ പ്ലേഓഫ് കാണാതെ ആദ്യമേ തന്നെ പുറത്തായ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് സിഎസ്കെയ്ക്ക് അത്ര വെല്ലുവിളി ആയിരിക്കില്ല. എന്നാൽ, എൽഎസ്ജിക്കെതിരെ ജയിച്ചാൽ ശേഷമുള്ള ഗുജറാത്തിനെതിരായ മത്സരവും, ഹൈദരാബാദിനെതിരായ മത്സരവും കുറച്ച് കടുപ്പമേറിയത് തന്നെയാണ്. 14, 16, പോയിന്റുള്ള ഹൈദരാബാദും ഗുജറാത്തും, പ്ലേഓഫ് ഉറപ്പിച്ച മട്ടുമാണ്. അവർക്കെതിരായ മത്സരങ്ങൾ തന്നെയായിരിക്കും ചെന്നൈയ്ക്ക് പ്ലേഓഫിലേക്ക് ടിക്കറ്റ് ലഭിക്കുമോ എന്നതിൽ നിർണായകമാകുന്നത്.
മെയ് 18ന് സ്വന്തം തട്ടകവുമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ഹൈദരാബാദിനെതിരെയുള്ള ചെന്നൈയുടെ മത്സരം. അത് ഒരു ഹോം മത്സരമാണെന്ന ആനുകൂല്യം സിഎസ്കെയ്ക്ക് പോസിറ്റീവ് ഘകമായിരിക്കും. അതേസമയം മെയ് 21ന് നടക്കാനിരിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഈ സീസണിലെ സിഎസ്കെയുടെ അവസാന മത്സരം എവേ മത്സരവുമാണ്. ഇനി ലക്നൗവിനെതിരെ മത്സരം മഞ്ഞപ്പട വിജയിക്കുകയാണെങ്കിൽ ചെന്നൈ സൂപ്പർ കിംഗ്സീനും സൺറൈസേഴ്‌സ് ഹൈദരാബാദിനും 14 പോയിന്‍റ് വീതമാവുകയും ചെയ്യും. ഇതോടെ ഹൈദരാബാദ് - ചെന്നൈ മത്സരത്തിലെ വിജയ്ക്ക് അവസാന പോരാട്ടത്തിന് മുമ്പ് തന്നെ പ്ലേ ഓഫിലേക്ക് അടുക്കാനാകും. അവസാനം കളിച്ച രണ്ട് മത്സരത്തിൽ എതിരാളികളെ ജിടി പേസ് നിര എറിഞ്ഞ് പിടിച്ചത് നോക്കുമ്പോൾ ഇനിയുള്ള ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് പോയിന്റ് സ്വന്തമാക്കുന്നതായിരിക്കും സിഎസ്കെയ്ക്ക് എളുപ്പം.
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകളാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ അക്കൗണ്ടിലുള്ളത്. അതിൽ ആറ് മത്സരങ്ങൾ വിജയിച്ചപ്പോൾ അഞ്ച് എന്നതിൽ പരാജയപ്പെട്ടിരുന്നു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് നാളത്തെ എൽഎസ്ജി - സിഎസ്കെ പോരാട്ടം അരങ്ങേറുന്നത്. മത്സര ശേഷം ചെന്നൈയുടെ മുന്നിൽ തുറക്കാൻ പോകുന്ന വാതിൽ പുറത്തേക്കുള്ളതോ അതോ പ്ലേഓഫ് സാധ്യതയിലേക്ക് ഉള്ളതോ എന്ന് കാത്തിരുന്നു തന്നെ കാണണം.
Content highlight: IPL 2026: Chennai Super Kings playoff chances