

പഞ്ചാബ് കിങ്സിനെതിരെ ആവേശ ജയവുമായി മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്‌സ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു.
തിലക് വർമയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് മുംബൈയ്ക്ക് തുണയായത്. തിലക് 33 പന്തിൽ ആറ് സിക്‌സറും ആറ് ഫോറുകളും അടക്കം 75 റൺസാണ് പുറത്താകാതെ നേടിയത്.
23 പന്തിൽ റിയാൻ റിക്കിൽട്ടൺ നാല് വീതം സിക്‌സറും ഫോറുകളും അടക്കം 48 റൺസ് നേടി. രോഹിത് ശർമ 25 റൺസും ഷെർഫെയ്ൻ റുഥർഫോഡ് 20 റൺസും നേടി.
നേരത്തെ ഓപ്പണർമാരുടെയും വാലറ്റത്തിന്റെയും മികവിലാണ് പഞ്ചാബ് റൺസുയർത്തിയത്. പ്രഭ്സിമ്രാൻ സിങ് 32 പന്തിൽ നാല് സിക്‌സറും ആറ് ഫോറുകളും അടക്കം 57 റൺസ് നേടി. 17 പന്തിൽ 38 റൺസ് നേടി അസ്മത്തുള്ള ഒമാർസായിയും 17 പന്തിൽ 22 റൺസ് നേടി പ്രിയാൻഷ് ആര്യയും മികവ് തെളിയിച്ചു.
എട്ട് പന്തിൽ 15 റൺസുമായി സേവിയർ ബെർട്ട്ലെറ്റ് , 8 പന്തിൽ 15 റൺസുമായി മലയാളി താരം വിഷ്ണു വിനോദും തിളങ്ങി. മുംബൈക്ക് വേണ്ടി ശാർദൂൽ താക്കൂർ നാല് വിക്കറ്റ് നേടി. ദീപക് ചഹാർ രണ്ട് വിക്കറ്റും നേടി.
content highlights:ipl-2026-mi-vs-pbks-mumbai-indians-win-punjab-kings-fifth-consecutive-loss