

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 'തല'യാണ് എംഎസ് ധോണിയെങ്കില്‍ 'ചിന്നത്തല'യാണ് സഞ്ജു സാംസണ്‍. ആരാധകര്‍ ചേട്ടനെന്നും ചിന്നത്തലയെന്നും പേരിട്ടുവിളിക്കുന്ന സഞ്ജുവിന് വലിയ ആരാധക പിന്തുണയാണുള്ളത്. സഞ്ജു സാംസണിന്റെ ധോണി ആരാധനയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ രസകരമായ ചര്‍ച്ച. എന്നാല്‍ എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ് സഞ്ജു സാംസണ്‍. എംഎസ് ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്രെസ്സിങ് റൂം പങ്കിടുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്നതാണെന്നും ഇപ്പോള്‍ അത് സാധ്യമാകുമ്പോള്‍ അത് സ്വപ്‌നത്തില്‍ ജീവിക്കുന്നതുപോലെയാണെന്നും സഞ്ജു പറഞ്ഞു. ചെന്നൈയിലെത്തിയ ശേഷം ധോണിക്കൊപ്പം ഒട്ടേറെ സമയം ചിലവഴിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോഡ്കാസ്റ്റിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. 'ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്, ഇന്ത്യക്കുവേണ്ടി ബാറ്റിങ്ങിനിറങ്ങുന്ന നീണ്ട മുടിയുള്ള താരത്തെ ശ്രദ്ധിക്കുന്നത്. അദ്ദേഹം നേടിയ സെഞ്ചുറികളും മികച്ച പ്രകടനവുമെല്ലാം എന്നെ ധോണി ആരാധകനാക്കി മാറ്റി' -സഞ്ജു സാംസണ്‍ പറയുന്നു. ധോണി ആരാധകനായി മാറിയ ശേഷം ബൂസ്റ്റ് ബോട്ടിലിലുള്ള ധോണിയുടെ ചിത്രം മുറിച്ചെടുക്കുകയും തന്റെ സ്വകാര്യ ഡയറിയില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ആ സമയത്തെല്ലാം ധോണിയുടെ ചിത്രങ്ങള്‍ പലയിടത്തും കാണാനാകും.
പോസ്റ്ററുകളിലും പത്ര-മാധ്യമങ്ങളിലും പരസ്യങ്ങളിലുമെല്ലാം ധോണിയുണ്ടായിരുന്നു. ഇപ്പോള്‍ ധോണിക്കൊപ്പം കുറേ സമയം ചെലവഴിക്കാറുണ്ട്. ഇത് വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും സഞ്ജു സാംസണ്‍ പറയുന്നു. ചെന്നൈയില്‍ ധോണിക്കൊപ്പമാണ് എന്നതില്‍ ഞാന്‍ ഭാഗ്യവാനാണെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
content highlights: today, iam in the dressing room alongside with Mahi!