

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും കുതിപ്പ്. തിങ്കളാഴ്ച രാവിലെ വീണ വില വൈകീട്ടോടെ വന്‍ കുതിപ്പ് നടത്തുന്നതാണ് കണ്ടത്. ഇതിന്‍റെ തുടർച്ചയായി സംസ്ഥാനത്ത് ഇന്നും വിലയില്‍ വർധനവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വില ഒരിക്കല്‍ കൂടി 112920 രൂപയ്ക്ക് മുകളിലേക്ക് എത്തി. ഏറ്റവും പുതിയ നിരക്ക് പ്രകാരം ഗ്രാമിന് 14,115 രൂപയും പവന് 1,12,920 രൂപയും എന്ന നിലയിലാണ് 22 കാരറ്റ് സ്വർണത്തിന്‍റെ വില്‍പ്പന നടക്കുന്നത്.
ഇന്നലെ വൈകുന്നേരം 120 രൂപ വർധിച്ച് ഗ്രാം വില 14065 ലേക്ക് എത്തിയിരുന്നു. ഇതോടെ പവന്‍ വില 960 രൂപയുടെ വർധനവോടെ 112520 രൂപയുമായി. ഇവിടെ നിന്നാണ് ഇന്ന് രാവിലെ വീണ്ടും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്നിരിക്കുന്നത്. ഇതോടെ ഗ്രാം, പവന്‍ വില യഥാക്രമം 14115 രൂപയിലേക്കും 112920 രൂപയിലേക്കുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ച് 11,600 രൂപയും, 14 കാരറ്റ് സ്വർണത്തിന് 30 രൂപ വർധിച്ച് 9,030 രൂപയുമാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,825 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണത്തോടൊപ്പം വെള്ളി വിലയിലും വർധനവിന്റെ പ്രവണതയാണ് കാണുന്നത്. വിപണിയിൽ നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില, അതായത് 10 ഗ്രാം വെള്ളിക്ക് 2,900 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. സ്വർണവിലയുടെ ട്രാക്ക് പരിശോധിക്കുമ്പോൾ 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില ഇത്രയധികം ഉയരാൻ കാരണമാകുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,736 ഡോളറിലേക്ക് ഉയർന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ് പണപ്പെരുപ്പ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകളുമാണ് ആഗോളതലത്തിൽ സ്വർണ വിലയെ ബാധിക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതും വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്.
പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് സ്വർണം പോലുള്ള പലിശ രഹിത ആസ്തികളുടെ ഡിമാൻഡിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുകയാണ്. വരും ദിവസങ്ങളിൽ യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ വ്യക്തമായ ദിശാമാറ്റം ഉണ്ടായേക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
മെയ് മാസത്തിലെ സ്വർണവില
മെയ് 01 - രാവിലെ 1,11,720 രൂപ, ഉച്ചയ്ക്ക് 1,10,280 രൂപ ,വൈകിട്ട് 1,09,720, രാത്രി 1,10,440
മെയ് 02 - രാവിലെ 1,10,680 രൂപ
മെയ് 04 - രാവിലെ 1,10,680 രൂപ, ഉച്ചയ്ക്ക് 1,09,720 രൂപ
മെയ് 05 - 1,09,400 രൂപ
മെയ് 06 - രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ
മെയ് 07 - രാവിലെ 1,11,800 രൂപ, ഉച്ചയ്ക്ക് 1,12,200 രൂപ
മെയ് 08 - 1,11,960 രൂപ
മെയ് 09 - 1,11,720 രൂപ
മെയ് 10 - 1,11,720 രൂപ
മെയ് 11 രാവിലെ-111560, ഉച്ചയ്ക്ക് - 112520 രൂപ
Content Highlights: Gold prices in Kerala have increased sharply, rising by more than ₹1200 per pavan within 24 hours. The sudden jump reflects strong movements in the global gold market and changing investor sentiment. The rise has pushed local rates significantly higher, affecting jewellery buyers and investors alike.