'വിജയ് ജനങ്ങളുടെ മുഖ്യമന്ത്രി'; AIADMK ഷണ്‍മുഖം വിഭാഗത്തിന്‍റെ പിന്തുണ TVKയ്ക്ക്

ഇത്തവണത്തെ ജനവിധി വിജയ് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ളതാണെന്നും ഷൺമുഖം

'വിജയ് ജനങ്ങളുടെ മുഖ്യമന്ത്രി'; AIADMK ഷണ്‍മുഖം വിഭാഗത്തിന്‍റെ പിന്തുണ TVKയ്ക്ക്
dot image

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം. പാര്‍ട്ടിയെ വിഭജിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ ഡിഎംകെ എഐഡിഎംകെ സഖ്യനീക്കത്തില്‍ എംഎല്‍എമാര്‍ ആശങ്കയിലായിരുന്നെന്നും ഷണ്‍മുഖം പ്രതികരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേരിട്ട തുടർച്ചയായ പരാജയങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ജനവിധി വിജയ് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ളതാണ്. അതാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം. ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. അതിനെ അംഗീകരിച്ച് മുഖ്യമന്ത്രി വിജയ്‌യെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. എഐഎഡിഎംകെ പാര്‍ട്ടിയെന്ന നിലയില്‍, വിജയ്‌ നയിക്കുന്ന ടിവികെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഷണ്‍മുഖം പറഞ്ഞു.

ഡിഎംകെ - എഐഡിഎംകെ സഖ്യത്തിലൂടെ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയാവാന്‍ നീക്കം നടത്തിയെന്നും അദ്ദേഹം പറയുന്നു. നിലവില്‍ 30 എഐഎഡിഎംകെ എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചപ്പോള്‍ ഇപിഎസിനൊപ്പം 17 പേര്‍ മാത്രമാണ് ഉള്ളത്.

234അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെറും 47 സീറ്റുകളെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചുള്ളു. 2021ല്‍ ഡിഎംകെ സഖ്യം ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തില്‍ നിന്നും പാര്‍ട്ടിയെ പുറത്താക്കി. 75 സീറ്റുകളാണ് അന്ന് ലഭിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 39സീറ്റ് നേടിയ പാര്‍ട്ടിക്ക് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നും ഷണ്‍മുഖം ചൂണ്ടിക്കാട്ടി. ഡിഎംകെയുമായി സഖ്യത്തിലാകുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരാണെന്നും പാര്‍ട്ടിയെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെയുമായി സഖ്യത്തിലായാല്‍ ഭാവിയില്‍ എഐഎഡിഎംകെ തുടച്ചുനീക്കപ്പെടുമെന്നും ഷണ്‍മുഖം അഭിപ്രായപ്പെട്ടു.

Content Highlights: Vijay’s political party TVK received backing from the Shanmugam faction of AIADMK. During the political development, supporters referred to Vijay as the people’s chief minister, highlighting his growing influence in Tamil Nadu politics

dot image
To advertise here,contact us
dot image