

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് നാളെ തിരിതെളിയും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7 .30 മുതലാണ് മത്സരം.
കഴിഞ്ഞ വർഷം ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരസൂചകമായി ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകൾ ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ പരിപാടികളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെയാകും മത്സരങ്ങൾ ആരംഭിക്കുക.
മെയ് 31-നാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആദ്യ 20 മത്സരങ്ങളുടെ സമയ ക്രമമാണ് ബി സി സി ഐ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരമുണ്ട്. വൈകുന്നേരം 4 മണിക്ക് ആദ്യ മത്സരവും രാത്രി 7 .30 ന് രണ്ടാം മത്സരവും നടക്കും.
Content Highlights: ; ipl 2026 start from tommarow