'ഇന്ത്യൻ ക്രിക്കറ്റ് താരമായിട്ടുപോലും വിവാഹാലോചന വന്നില്ല, കൗമാരത്തില്‍ ലഹരിക്കടിമയാണെന്ന് മുദ്രകുത്തപ്പെട്ടു'

ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ​ശിവരാമകൃഷ്ണന്‍ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്ത്

'ഇന്ത്യൻ ക്രിക്കറ്റ് താരമായിട്ടുപോലും വിവാഹാലോചന വന്നില്ല, കൗമാരത്തില്‍ ലഹരിക്കടിമയാണെന്ന് മുദ്രകുത്തപ്പെട്ടു'
dot image

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ​ശിവരാമകൃഷ്ണന്‍ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്ത്. ബിസിസിഐയിൽ നിന്നും വർണവിവേചനം നേരിട്ടതിനെ തുടർന്ന് കമൻ്ററി പാനലിൽ നിന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം കടുപ്പിച്ച് ശിവരാമകൃഷ്ണൻ രം​ഗത്തെത്തിയത്.

വംശീയാധിക്ഷേപം മാത്രമല്ല കൗമാരപ്രായത്തിൽ പോലും താന്‍ കേള്‍ക്കേണ്ടി വന്നതെന്നും മദ്യപാനി എന്ന മുദ്രകുത്തല്‍ കൂടി തനിക്ക് നേരെ വന്നിരുന്നുവെന്നും ഇത് തന്റെ ജീവിതത്തെയും കരിയറിനേയും മോശമായ രീതിയില്‍ ബാധിച്ചെന്നും ലക്ഷ്മണ്‍ പറയുന്നു. ഇതേത്തുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലായിരുന്നെന്നും മുന്‍ സ്പിന്നര്‍ വ്യക്തമാക്കുന്നു.

‘എല്ലാവർക്കും മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണിഷ്ടം. 16ാം വയസിനും 19നും ഇടയിലായിരുന്നു ഇന്ത്യൻ ടീമിൽ എന്റെ എന്റെ യാത്രകളും പര്യടനങ്ങളുമെല്ലാം. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിക്ക് ഏത് ഹോട്ടലില്‍ നിന്നാണ് മദ്യം ലഭിക്കുക? മയക്കുമരുന്നുകള്‍ താനെന്റ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും, ബിയര്‍ മാത്രമാണ് പിന്നീടുള്ള കാലങ്ങളിലെങ്കിലും ഉപയോഗിച്ചത്‘, ലക്ഷ്മണ്‍ പറയുന്നു.

മാതാപിതാക്കള്‍ തനിക്കായി വിവാഹാലോചനകള്‍ നടത്തിയ കാലത്തെ മോശം അനുഭവങ്ങളും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്ററാണെന്നും, ഒരു ഫ്ലാറ്റ് സ്വന്തമായുള്ള വ്യക്തിയാണെന്നു പോലും വിവാഹപ്പരസ്യം നല്‍കിയിട്ടും തനിക്ക് ഒരു പെണ്ണിന്റെ ഭാഗത്തുനിന്നും വിവാഹാലോചന വന്നില്ല, ഒരു മാതാപിതാക്കളും അവരുടെ പെണ്‍മക്കളെ എനിക്ക് വിവാഹം കഴിച്ചുതരാന്‍ തയാറായില്ല. അത്രത്തോളം മോശം കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിച്ചത്, ലക്ഷ്മണ്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് വേണ്ടി 25 മത്സരങ്ങൾ കളിച്ച താരമാണ് ശിവരാമകൃഷ്ണൻ. 1983 ഏപ്രിലിൽ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ 17 വർഷവും 118 ദിവസവുമായിരുന്നു പ്രായം. ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു ശിവരാമകൃഷ്ണൻ.

Content Highlights: Laxman Sivaramakrishnan again revealed about How colourism impacts his mental health

dot image
To advertise here,contact us
dot image