മുസർബാനിക്കും ഷനകക്കും ശേഷം മറ്റൊരു താരം കൂടി; PSL ഉപേക്ഷിച്ച് IPL ലേക്ക്

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ദക്ഷിണാഫ്രിക്ക താരത്തിനായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് എന്നാണ് വിവരം.

മുസർബാനിക്കും ഷനകക്കും ശേഷം മറ്റൊരു താരം കൂടി; PSL ഉപേക്ഷിച്ച് IPL ലേക്ക്
dot image

സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസർബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ദസുന്‍ ഷനക എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു താരം കൂടി പാകിസ്താൻ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക പേസര്‍ ഒട്‌നീല്‍ ബാര്‍ട്മനാണ് പുതിയ താരമെന്നാണ് പുറത്തു വരുന്ന വിവരം.

33കാരനായ താരം പിഎസ്എല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പാക് ലീഗില്‍ ഹൈദരാബാദ് കിങ്‌സ്മാന്‍ താരമായാണ് താരം കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് താരം പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ദക്ഷിണാഫ്രിക്ക താരത്തിനായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് എന്നാണ് വിവരം. താരത്തിനു സീസണില്‍ ഒരു മത്സരവും കളിക്കാന്‍ സാധിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. എന്ത് കാരണത്താലാണ് ബാര്‍ട്മന്‍ പിഎസ്എല്‍ ഉപേക്ഷിച്ചത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസർബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന്‍ റോയല്‍സിലുമെത്തി.

പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള്‍ റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന്‍ ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്‍ബിന്‍ ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്.

എന്നാൽ വഴിയിൽ വെച്ച് പി എസ് എൽ ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ വിലക്കടക്കമുള്ള അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Content Highlights: players quitting psl for ipl 2026

dot image
To advertise here,contact us
dot image