ആർസിബി ഇനി ബിർള ഗ്രൂപ്പിന് സ്വന്തം; IPL ചാമ്പ്യന്മാരെ സ്വന്തമാക്കിയത് 16,000 കോടിയിലധികം രൂപയ്ക്ക്

രാജസ്ഥാൻ റോയൽസിനെ പുതിയ ഉടമകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് ആർസിബിയുടെ ഈ കൈമാറ്റം

ആർസിബി ഇനി ബിർള ഗ്രൂപ്പിന് സ്വന്തം; IPL ചാമ്പ്യന്മാരെ സ്വന്തമാക്കിയത് 16,000 കോടിയിലധികം രൂപയ്ക്ക്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട കൺസോർഷ്യം. 1.78 ബില്ല്യൺ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യൻ രൂപ) ഐപിഎൽ ചാമ്പ്യന്മാരെ ആദിത്യ ബിർള ഗ്രൂപ്പ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിനെ പുതിയ ഉടമകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് ആർസിബിയുടെ ഈ കൈമാറ്റം.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വിൽപ്പന സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരികയായിരുന്നു. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.

ബോള്‍ട്ട് വെഞ്ച്വേഴ്സ് (ബോള്‍ട്ട്), ബ്ലാക്ക്സ്റ്റോണിന്റെ പെര്‍പെച്വല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി (ബിഎക്‌സ്പിഇ, ബ്ലാക്ക്സ്റ്റോണ്‍) എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് കമ്പനികള്‍. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിനായിരുന്നു ടീമിന്റെ 100 ശതമാനം ഓഹരികളും. ഓഹരി കൈമാറ്റത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം ഒപ്പുവച്ചതോടെയാണ് വില്‍പ്പന പൂര്‍ത്തിയായത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയെന്ന റെക്കോഡും ആര്‍സിബിക്ക് സ്വന്തമാകും. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ് നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സര്‍ എന്നിവരായിരിക്കും ടീമിന്റെ ഉടമകള്‍. ഡൈഗോ ഗ്രൂപ്പാണ് നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരുടെ ഉടമകള്‍.

Content Highlights: Aditya Birla Group-led consortium acquires IPL champion RCB in Rs 16,000 crore deal: Reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us