

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്നു ഹർജി. മദ്രാസ് ഹൈക്കോടതിയിലാണ് ചെന്നൈയിലെ വോട്ടറായ ടി പ്രഭാകരൻ എന്നയാൾ ഹർജി നൽകിയത്.
മത്സരങ്ങൾ മാറ്റി വയ്ക്കില്ലെങ്കിൽ മാതൃക പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഡിയത്തിലോ പുറത്തോ പാർട്ടി ചിഹ്നങ്ങളുമായി ആരും വരില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഹർജി ചീഫ് ജസ്റ്റിസ് ബെഞ്ച് നാളെ പരിഗണിച്ചേക്കും. ടിവികെ ചിഹ്നമായ വിസിൽ വിലക്കാനുള്ള നീക്കമാണ് ഹർജിയെന്നാണ് സംശയം. ചെന്നൈ സൂപ്പർ കിങ്സിന്റെ ആപ്തവാക്യം വിസിൽ പോട് എന്നാണ്. ഞായറാഴ്ച സിഎസ്കെ സംഘടിപ്പിച്ച ഐപിഎൽ ഫാൻ മീറ്റിൽ ആരാധകർ വിസിലുമായി എത്തിയിരുന്നു.
Content Highlights:madras high cour -petition ipl 2026 chennai matches election clash