IPL ചരിത്രത്തിലെ ബിഗ് ഡീല്‍! റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയല്‍സിനെ സ്വന്തമാക്കി അമേരിക്കൻ വ്യവസായി

ഇതാദ്യമാണ് ഐപിഎൽ ചരിത്രത്തിൽ ഇത്രയും വലിയ തുകയ്ക്ക് ഒരു ടീമിന്റെ കൈമാറ്റം നടക്കുന്നത്

IPL ചരിത്രത്തിലെ ബിഗ് ഡീല്‍! റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയല്‍സിനെ സ്വന്തമാക്കി അമേരിക്കൻ വ്യവസായി
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രം തന്ന തിരുത്തിയെഴുതിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയതായി റിപ്പോർട്ട്. ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ) ടീം വിൽപ്പന നടന്നത് എന്നാണ് വിവരം.

ഇതാദ്യമാണ് ഐപിഎൽ ചരിത്രത്തിൽ ഇത്രയും വലിയ തുകയ്ക്ക് ഒരു ടീമിന്റെ കൈമാറ്റം നടക്കുന്നത്. കഴിഞ്ഞ സീസണിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികൾ ടോറന്റ് ​ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 5,025 കോടി രൂപയ്ക്കാണ് ഈ വിൽപ്പന നടന്നത്. എന്നാൽ‌ ആ ഡീലിനെയും കടത്തിവെട്ടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മനോജ് ബദാലെ നേതൃത്വം നൽകുന്ന എമർജിങ് മീഡിയ ​ഗ്രൂപ്പാണ് നിലവിൽ രാജസ്ഥാന്റെ 65 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്നത്.

വാൾമാർട്ട് , അമേരിക്കൻ വ്യവസായി റോബ് വാൾട്ടണും ഹാംപ് കുടുംബവും സോമാനിയുടെ പിന്നിലുണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്. വാൾമാർട്ട് കുടുംബത്തിൽപ്പെട്ട അമേരിക്കൻ വ്യവസായി റോബ് വാൾട്ടണും ഹാംപ് കുടുംബവും. ഇക്കൊല്ലത്തെ സീസൺ അവസാനിക്കുന്ന ഉടനെ നടപടി പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രഥമ ഐപിഎൽ ജേതാക്കളായ റോയൽസ് ടീം ലീഗിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ടീമുകളിൽ ഒന്നാണ്. ഷെയിൻ വോൺ, രാഹുൽ ദ്രാവിഡ്, ഷെയിൻ വാട്സൺ, യൂസഫ് പത്താൻ, സഞ്ജു സാംസൺ എന്നീ പ്രമുഖർ കളിച്ചിട്ടുള്ള ടീം ഈ സീസണിൽ റയാൻ പരാഗിന്റെ നേതൃത്വത്തിലാണ് കളിക്കാനിറങ്ങുക.

Content Highlights: ipl 2026: Kal Somani, the US-based entrepreneur who bought the IPL franchise Rajasthan Royals

dot image
To advertise here,contact us
dot image