

ടി 20 ലോകകപ്പിൽ സിംബാംബ്‌വെയോട് തോറ്റതിന് പിന്നാലെ ശ്രീലങ്കയോടും അടിയറവ് പറഞ്ഞതോടെ ഓസ്‌ട്രേലിയൻ ടീമിന്റെ സൂപ്പർ എട്ട് പ്രവേശനം അവതാളത്തിലായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ഓസീസിനുള്ളത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ അയർലാൻഡിനോടായിരുന്നു ഓസീസിന്റെ ആദ്യ മത്സരം. 67 റൺസിനായിരുന്നു ജയം. രണ്ടാം മത്സരത്തിൽ ആവറേജ് ടീമായ സിംബാബ്‌വെയോട്..അവിടെ 23 റൺസിന്റെ അവിശ്വസനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അവിടെ നിന്നും ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലേക്ക് വരുമ്പോൾ തോൽവി എട്ട് വിക്കറ്റിലേക്ക് മാറി
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ശ്രീലങ്ക സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്.
സിംബാബ്‌വെയുമായുള്ള ഒരു മല്‍സരം ബാക്കിനില്‍ക്കവെയാണ് അവര്‍ യോഗ്യത ഉറപ്പിച്ചത്. ഇനി ഈ ഗ്രൂപ്പില്‍ നിന്നും ഒരു ടീമിനു കൂടിയാണ് സൂപ്പര്‍ എട്ടിലേക്ക് പ്രതീക്ഷയ്ക്കു വകയുള്ളത്. രണ്ടു കളിയില്‍ നിന്നും നാലു പോയിന്റോടെ സിംബാബ്‌വെയാണ് രണ്ടാംസ്ഥാനത്തുള്ളത്.
ഓസ്‌ട്രേലിയ (മൂന്നു കളിയില്‍ 2 പോയിന്റ്), അയര്‍വാന്‍ഡ് (മൂന്നു കളിയില്‍ 2 പോയിന്റ്), ഒമാന്‍ (പോയിന്റില്ല) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു. ഇതില്‍ ഒമാന്‍ പുറത്തായിക്കഴിഞ്ഞു. ശേഷിച്ച മൂന്നു ടീമുകളാണ് സൂപ്പര്‍ എട്ടിലേക്കുള്ള ഒരു ടിക്കറ്റിനായി ഇനി പോരടിക്കുക.
ഇവരില്‍ ഫേവറിറ്റ് തീര്‍ച്ചയായും സിംബാബ്‌വെ തന്നെയാണ്. കാരണം ഓസീസ്, അയര്‍ലാന്‍ഡ് എന്നിവരെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂ, കൂടാതെ നാലു പോയിന്റും പഴ്‌സിലുണ്ട്. അതിനാല്‍ ഇനി ഓസീസിന് ചെയ്യാവുന്നത് സിംബാബ്‌വെയുടെ തോല്‍വിക്കായി പ്രാര്‍ഥിക്കുകയെന്നതാണ്.
ഇന്ന് അയര്‍ലാന്‍ഡുമായി സിംബാബ്‌വെ ഏറ്റുമുട്ടുകയാണ്. ഇതില്‍ സിംബാബ്‌വെയാണ് ജയിക്കുന്നതെങ്കില്‍ രങ്കയ്‌ക്കൊപ്പം അവര്‍ സൂപ്പര്‍ എട്ടിലേക്കു കുതിക്കും. ഓസീസ്, ഐറിഷ് ടീമുകള്‍ പുറത്താവുകയും ചെയ്യും. അതിനാല്‍ സിംബാബ്‌വെ ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയാണ് ഓസീസിന് ആദ്യം വേണ്ടത്. അതു വലിയ മാര്‍ജിനിലാണെങ്കില്‍ കൂടുതല്‍ സന്തോഷം.
അതോടൊപ്പം അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ഒമാനെ വലിയ മാര്‍ജിനില്‍ കെട്ടുകെട്ടിക്കാനും ഓസീസ് ശ്രമിക്കണം. അപ്പോള്‍ സിംബാബ്‌വെയ്ക്കും ഓസീസിനും നാലു പോയി്ന്റ് വീതമാവും. മികച്ച നെറ്റ് റണ്‍റേറ്റ് അവരെ പിന്തള്ളി ഓസീസിനെ സൂപ്പര്‍ എട്ടിലെത്താനും സഹായിക്കും.
Content Highlights: T20 Worldcup; australia futture chances in group B