ഗംഭീറിന് പകരം ലക്ഷ്മൺ!; സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും കോച്ചാകും

ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

ഗംഭീറിന് പകരം ലക്ഷ്മൺ!; സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും കോച്ചാകും
dot image

ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ എത്തുന്ന സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിനും സിംബാബ്‌വെ പര്യടനത്തിനുമുള്ള പരിശീലകനായി പരിഗണിക്കുന്നത്.

ജൂലായ് 23,25, 27 തീയതികളിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ട്വന്റി 20 മത്സരങ്ങൾ. തുടർന്ന് സെപ്റ്റംബർ 19 മുതൽ നാല് വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ടീം പങ്കെടുക്കും.

ഇതിനിടെ സിംബാബ്‌വെക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഏഷ്യൻ ഗെയിംസിൽ സഞ്ജു ടീമിൽ തിരിച്ചെത്തുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Content highlight: vvs-laxman-to-coach-india-for-zimbabwe-tour-and-asian-games

dot image
To advertise here,contact us
dot image