നയതന്ത്രം ശക്തിപ്പെടുത്താന്‍ കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

ഇന്ത്യ–കുവൈത്ത് ദീർഘകാല സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും, വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ

നയതന്ത്രം ശക്തിപ്പെടുത്താന്‍ കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
dot image

ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്രം ശക്തിപ്പെടുത്താന്‍ കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍. ഇന്നലെ വൈകീട്ടാണ് ഡോ. എസ്. ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിലെത്തിയത്. കൂടാത പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജൂലൈ 7 മുതല്‍ 9 വരെ നീളുന്ന ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച കുവൈറ്റിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറും പ്രതിനിധി സംഘവും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാർഗങ്ങളാണ് ചർച്ചയായത്. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രവാസി ക്ഷേമം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി. കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് അൽ ജാബിർ അൽ സബാഹുമായി നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണ മേഖലകൾ വിപുലീകരിക്കുന്നതിനുമുള്ള നടപടികൾ വിലയിരുത്തി. കുവൈറ്റ് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണം, പ്രതിരോധ വ്യവസായ രംഗത്തെ സാധ്യതകൾ, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഡോ. എസ്. ജയശങ്കർ ഇന്ന് വൈകുന്നേരത്തോടെ കുവൈറ്റിൽ നിന്ന് മടങ്ങി. ഇന്ത്യ– കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുമുള്ള നിർണായക സന്ദർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Content Highlight: India's External Affairs Minister held talks with the Kuwait Crown Prince to strengthen bilateral relations, cooperation and diplomatic ties between the two countries

dot image
To advertise here,contact us
dot image