ഞാന്‍ ആയുധത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു എന്ന് അവന് പറയാം! ഇന്ത്യന്‍ താരത്തെ പുകഴ്ത്തി അശ്വിന്‍

താരം അടിച്ചു കൂട്ടുക മാത്രമല്ല ചെയ്തതെന്നും ടി-20 ലോകകപ്പിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്നും വലിയ പ്രഖ്യാപനമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു

ഞാന്‍ ആയുധത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു എന്ന് അവന് പറയാം! ഇന്ത്യന്‍ താരത്തെ പുകഴ്ത്തി അശ്വിന്‍
dot image

ന്യൂസിലാന്‍ഡിനെതിരെ അവസാന ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി കത്തിക്കയറിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍. കിഷന്‍ അടിച്ചു കൂട്ടുക മാത്രമല്ല ചെയ്തതെന്നും ടി-20 ലോകകപ്പിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്നും വലിയ പ്രഖ്യാപനമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

'കാര്യവട്ടത്ത് ഇഷാന്‍ കിഷന്‍ നേടിയ സെഞ്ച്വറിയെ വെറുമൊരു സെഞ്ച്വറി എന്ന് വിളിക്കാനാവില്ല. മറിച്ച് ഞാന്‍ ലോകകപ്പിന് പോകുന്നുണ്ട്, നിങ്ങളില്‍ എത്രപേര്‍ എന്റെ കൂടെ വരുന്നുണ്ട്?, എന്നാണ് ഈ ബാറ്റിങ്ങിലൂടെ ഇഷാന്‍ സെലക്ടര്‍മാരോടും ടീം മാനേജ്മെന്റിനോടും ചോദിക്കുന്നത്. ടീമില്‍ നിന്ന് പുറത്തായിരുന്ന രണ്ട് വര്‍ഷത്തെക്കുറിച്ച് ഇഷാന് ഇനി അഭിമാനത്തോടെ പറയാം.

ടീമില്‍ നിന്ന് പുറത്തായിരുന്ന സമയത്ത് എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാല്‍ ഞാനെന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു എന്ന് ഇഷാന് ധൈര്യമായി പറയാം. 2023 ഏകദിന ലോകകപ്പ് ടീമില്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ടീമിന് പുറത്തായെങ്കിലും, മടങ്ങിവന്നത് പഴയതിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുമായാണ്. ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ ഒരു കുറവുമില്ല. അവിശ്വസനീയം എന്ന വാക്ക് പോലും അവന്റെ പ്രകടനത്തിന് മതിയായ അഭിനന്ദനമാവില്ല,' അശ്വിന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ വെറും 42 പന്തിലാണ് കിഷന്‍ ശതകം തികച്ചത്. 10 സിക്‌സറും ആറ് ഫോറും താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിലുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ നാല് ഇന്നിങ്‌സില്‍ നിന്നും 231 സ്‌ട്രൈക്ക് റേറ്റില്‍ 215 റണ്‍സാണ് കിഷന്‍ അടിച്ചുക്കൂട്ടിയത്.

Content Highlights- R ashwin praises Ishan Kishan for his batting in series against NZ

dot image
To advertise here,contact us
dot image