

ട്വന്റി-20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം പാകിസ്താന് ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു. കൊളംബോയില്‍ വെച്ച് നടക്കുന്ന മത്സരമാണ് പാകിസ്താന്‍ ബോയ്‌ക്കോട്ട് ചെയ്യുമെന്ന് അറിയിച്ചത്. ടി-20 ലോകകപ്പിലെ തന്നെ പ്രധാന ആകര്‍ഷണമുള്ള മത്സരമാണ് പാകിസ്താന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരെയും ഡിജിറ്റല്‍ പാര്‍ട്ണര്‍മാരെയും സംബന്ധിച്ച് ഏറ്റവും വരുമാനമേറിയ മത്സരമാണ് ഇന്ത്യ- പാക് ടീമുകള്‍ തമ്മിലുള്ളത്. ഇന്ത്യയും പാകിസ്താനും മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂടുമെന്നതിന് പുറമെ പരസ്യ, സ്പോണ്‍സര്‍ഷിപ്പ് തുകകളും കുതിച്ചുയരും എന്നതുതന്നെ ഇതിന് കാരണം. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഒരൊറ്റ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഐസിസിയോട് നഷ്ടപരിഹാരം തേടിയേക്കും. ഇതുതന്നെ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതായിരിക്കും.
മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രംഗത്തെത്താനും സാധ്യതയുണ്ട്. ലോകകപ്പില്‍ നിന്ന് പാകിസ്താനെ പൂര്‍ണ്ണമായി വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായ തിരിച്ചടിയും ഉണ്ടാവും. ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട വാര്‍ഷിക വരുമാനമായ 34.5 ദശലക്ഷം ഡോളര്‍ (316 കോടിയോളം ഇന്ത്യന്‍ രൂപ) തടഞ്ഞുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ സംപ്രേക്ഷണാവകാശമുള്ള ജിയോ-സ്റ്റാര്‍ കമ്പനിക്കുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം പിസിബി നല്‍കേണ്ടി വരും. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഈ ഒരൊറ്റ മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Content Highlights- There Will be loss of crores of rupees Due to Pakistan''s Boycotting