ഡബ്ല്യുപിഎല്ലിന് നാളെ തുടക്കം; ആദ്യ മത്സരത്തിൽ മുംബൈ ബെംഗളൂരുവിനെ നേരിടും

ഇത്തവണയും അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്

ഡബ്ല്യുപിഎല്ലിന് നാളെ തുടക്കം; ആദ്യ മത്സരത്തിൽ മുംബൈ ബെംഗളൂരുവിനെ നേരിടും
dot image

വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം. നവി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

ഇത്തവണയും അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഫെബ്രുവരി അഞ്ചുവരെ 22 മത്സരങ്ങളുണ്ട്. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളായ മുംബൈ ഇന്ത്യൻസിനും 2024ലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനുമൊപ്പം മൂന്ന് തവണയും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്സ് എന്നിയാണ് മറ്റ് ടീമുകൾ. ഫെബ്രുവരി മൂന്നിന് എലിമിനേറ്ററും അഞ്ചിന് ഫൈനലും നടക്കും. നവിമുംബൈയ്ക്കു പുറമെ വഡോദരയാണ് മറ്റൊരു വേദി.

മുംബൈയെ ഹർമൻപ്രീത് കൗറും ബംഗളൂരുവിനെ സ്മൃതി മന്ദാനയും നയിക്കും. ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസാണ്. ഗുജറാത്തിനും യുപിക്കും ഓസ്‌ട്രേലിയൻ താരങ്ങളാണ് ക്യാപ്റ്റൻമാർ. ആഷ്ലി ഗാർഡ്നറാണ് ഗുജറാത്ത് നായിക. യുപിയെ മെഗ് ലാനിങ് നയിക്കും.

Content Highlights- Women's Premiere league will start tomorrow

dot image
To advertise here,contact us
dot image