കുഞ്ഞിന്റെ പേരും ചിത്രവും പുറത്തുവിട്ട് വിക്കി കൗശലും കത്രീനയും; ആശംസകളുമായി സിനിമാലോകം

2025 നവംബർ ഏഴിനാണ് താരങ്ങൾ കുഞ്ഞിനെ വരവേറ്റത്. 2021 ഡിസംബർ 9-നാണ് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്

കുഞ്ഞിന്റെ പേരും ചിത്രവും പുറത്തുവിട്ട് വിക്കി കൗശലും കത്രീനയും; ആശംസകളുമായി സിനിമാലോകം
dot image

കുഞ്ഞിന്റെ ചിത്രം പങ്കിട്ട് വിക്കി കൗശലും കത്രീന കൈഫും. വിക്കിയുടെയും തന്റെയുടെയും കൈയോട് ചേർത്തുവെച്ച കുഞ്ഞിന്റെ ചിത്രമാണ് കത്രീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിനൊപ്പം കുഞ്ഞിന് പേരിട്ടതായും താരം കുറിച്ചു. 'ഞങ്ങളുടെ പ്രകാശകിരണം, വിഹാൻ കൗശൽ. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ജീവിതം മനോഹരമായി. ഞങ്ങളുടെ ലോകം വളരെ പെട്ടെന്ന് മാറുന്നു. വാക്കുകൾക്കതീതമായ നന്ദി' എന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കുഞ്ഞിന് ആശംസകളുമായി ആരാധകരും ബോളിവുഡ് താരങ്ങളുമെത്തി. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്. 2025 നവംബർ ഏഴിനാണ് താരങ്ങൾ കുഞ്ഞിനെ വരവേറ്റത്. 2021 ഡിസംബർ 9-നാണ് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. അതേസമയം, സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് കത്രീന കൈഫ്.

മുമ്പ് ഒരഭിമുഖത്തിൽ കത്രീന ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, 'കല്യാണം കഴിക്കുന്നതും കുഞ്ഞുണ്ടാവുന്നതും അതിനുശേഷം സന്തോഷമായി ജീവിക്കുന്നതുമൊക്കെയാണ് എന്റെ സ്വപ്നം. പലർക്കും പലരീതിയിലുള്ള സ്വപ്നങ്ങളാവാം. എന്റേത് ഇതാണ്'. 2024-ൽ പുറത്തിറങ്ങിയ 'മെറി ക്രിസ്മസ്' എന്ന സിനിമയിലാണ് കത്രീന കൈഫ് അവസാനമായി അഭിനയിച്ചത്.

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് വിക്കി ഇപ്പോൾ. വമ്പൻ ബജറ്റിൽ പീരീഡ് ഡ്രാമ ആയി ഒരുങ്ങുന്ന സിനിമയിൽ രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യമായിട്ടാണ് വിക്കി കൗശൽ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്. 17 വർഷങ്ങൾക്ക് ശേഷം ബൻസാലിയും രൺബീറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'. 'ഗംഗുഭായ് കത്തിയവാടി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആലിയ ഭട്ട് - ബൻസാലി കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന വിശേഷതയും 'ലവ് ആൻഡ് വാറി'നുണ്ട്.

Content Highlights: Vicky Kaushal and Katrina Kaif shares pic and name of their first child

dot image
To advertise here,contact us
dot image