പാകിസ്താന് ആശ്വാസം; ലോകകപ്പിന് മുമ്പ് സൂപ്പർതാരം തിരിച്ചെത്തും

പരിക്ക് ഗുരുതരമല്ലെന്നും എല്ലിനുണ്ടായ ചെറിയൊരു വീക്കം മാത്രമാണെന്നും താരം വ്യക്തമാക്കി.

പാകിസ്താന് ആശ്വാസം; ലോകകപ്പിന് മുമ്പ് സൂപ്പർതാരം തിരിച്ചെത്തും
dot image

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിൽ പാകിസ്താൻ പേസ് ബൗളർ ഷഹീൻ അഫ്രീദി കളിച്ചേക്കും. തന്റെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ അകറ്റി പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി തന്നെ രംഗത്തെത്തുകയായിരുന്നു.

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ ബ്രിസ്‌ബെയ്ൻ ഹീറ്റിന് വേണ്ടി കളിക്കുന്നതിനിടെയാണ് ഷഹീന് കാൽമുട്ടിന് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും എല്ലിനുണ്ടായ ചെറിയൊരു വീക്കം മാത്രമാണെന്നും താരം വ്യക്തമാക്കി.

എംആർഐ റിപ്പോർട്ടുകൾ തൃപ്തികരമാണെന്നും അടുത്ത ആഴ്ച മുതൽ ബൗളിങ് പുനരാരംഭിക്കാൻ കഴിയുമെന്നും ഷഹീൻ അറിയിച്ചു. നിലവിൽ ജിം പരിശീലനത്തിലും ബാറ്റിങ്ങിലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുൻപ് ലിഗമെന്റിനേറ്റ ഗുരുതരമായ പരിക്ക് പോലെ ഇതിനെ ഭയപ്പെടേണ്ടതില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കുമെന്നും പിസിബി ഡോക്ടർമാർ പറഞ്ഞു.

ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പമാണ് പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. നമീബിയ, നെതർലാൻഡ്‌സ്, യുഎസ്എ എന്നിവരാണ് മഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Content Highlights- Shaheen Afridi will comeback in t20 worldcup

dot image
To advertise here,contact us
dot image