'അഭിഷേകിനേക്കാൾ മികച്ചവൻ ഗിൽ'; കാരണം വ്യക്തമാക്കി യുവരാജ് സിങ്

ആധുനിക ഇന്ത്യൻ ടീമിലെ രണ്ട് പ്രധാന താരങ്ങളാണ് ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും.

'അഭിഷേകിനേക്കാൾ മികച്ചവൻ ഗിൽ'; കാരണം വ്യക്തമാക്കി യുവരാജ് സിങ്
dot image

ആധുനിക ഇന്ത്യൻ ടീമിലെ രണ്ട് പ്രധാന താരങ്ങളാണ് ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും. ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ നായകനാണ്. ടി20യിൽ വെെകാതെ ഗിൽ നായകസ്ഥാനത്തേക്കെത്തും. അഭിഷേക് ശർമ നിലവിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനാണ്.

ഇപ്പോഴിതാ ഇവരിൽ ആരാണ് കൂടുതൽ മികച്ചവനെന്ന് ഇവരുടെ പരിശീലകനും ഇന്ത്യയുടെ മുൻ ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

അഭിഷേകിനെക്കാളും ഒരുപടി മുകളിലുള്ളത് ശുഭ്മാൻ ഗില്ലാണെന്നാണ് യുവരാജ് പറയുന്നത്. അതിന്റെ കാരണവും യുവരാജ് വ്യക്തമാക്കുകയാണ്.

'കോവിഡിന് തൊട്ട് മുമ്പാണ് ഞാൻ ഈ താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്. ശുഭ്മാൻ ഗിൽ അഭിഷേകിനെക്കാളും ഒരുപടി മുകളിലുള്ളവനായാണ് തോന്നിയിട്ടുള്ളത്. ആ സമയത്ത് ഇന്ത്യക്കായി രണ്ട് മത്സരങ്ങൾ ഗിൽ കളിച്ചിരുന്നു. ഒരു ശരാശരി ക്രിക്കറ്റ് താരത്തെക്കാൾ വളരെ കഠിനാധ്വാനിയായ താരമായിട്ടാണ് ഗില്ലിനെ തോന്നിയിട്ടുള്ളത്. ഞാൻ അവനോട് പറയുന്ന കാര്യങ്ങളെയെല്ലാം സന്തോഷത്തോടെ അവന്റെ ബാറ്റിങ്ങിലേക്ക് സ്വീകരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ശുഭ്മാൻ ഗിൽ ഇന്ന് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ നായകനാണ്. 2025ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മാൻ ഗിൽ. ക്ലാസിക് ശെെലികൊണ്ട് വിസ്മയിപ്പിക്കുന്ന ഗിൽ ഐപിഎല്ലിൽ ഗുജറാത്ത് ടെെറ്റൻസിന്റെ നായകനാണ്. ഇതിനോടകം റൺവേട്ടക്കാരനായുള്ള ഓറഞ്ച് ക്യാപ്പടക്കം ഗിൽ നേടിയിട്ടുണ്ട്.

അഭിഷേക് ശർമ ഗില്ലിന്റെ ശെെലിയിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. നേരിടുന്ന ആദ്യ പന്ത് മുതൽ ആക്രമണമാണ് അഭിഷേകിന്റെ ശെെലി. ഏത് വമ്പൻ ബൗളറേയും തല്ലിപ്പറത്തുന്ന ബാറ്റിങ് ശെെലികൊണ്ടാണ് താരം നിലവിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായിരിക്കുന്നത്. അഭിഷേകിന്റെ വളർച്ചയെക്കുറിച്ചും യുവി പറഞ്ഞു.

ഐപിഎല്ലിനെക്കുറിച്ചല്ല ഇന്ത്യൻ ടീമിനെക്കുറിച്ച് ചിന്തിക്കാനാണ് അവനോട് ഉപദേശിച്ചിരുന്നത്. പറഞ്ഞതുപോലെ തന്നെ നാല് വർഷവും മൂന്ന് മാസവും കഴിഞ്ഞപ്പോൾ അവൻ ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. ചില താരങ്ങൾക്ക് അവരുടെ കഴിവ് എത്രത്തോളമുണ്ടെന്ന് അറിയില്ല. അവനത് തിരിച്ചറിഞ്ഞ് അധ്വാനിച്ചപ്പോൾ അതിനുള്ള ഫലം കിട്ടിയെന്നാണ് യുവി പറഞ്ഞത്.

content Highlights: Shubman Gill vs Abhishek Sharma: Yuvraj Singh comparison

dot image
To advertise here,contact us
dot image