'അദ്ദേഹം എളുപ്പമുള്ള ഫോർമാറ്റ് തിരഞ്ഞെടുത്തു'; കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലിനെ കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ജോ റൂട്ട് തന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് മുൻ താരത്തിന്റെ പ്രതികരണം.

'അദ്ദേഹം എളുപ്പമുള്ള ഫോർമാറ്റ് തിരഞ്ഞെടുത്തു'; കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലിനെ കുറിച്ച് സഞ്ജയ് മഞ്ജരേക്കർ
dot image

വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലിനെ പറ്റി വീണ്ടും അഭിപ്രായ പ്രകടനവുമായി വീണ്ടും മുൻതാരവുമായി സഞ്ജയ് മഞ്ജരേക്കർ. ജോ റൂട്ട് തന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് മുൻ താരത്തിന്റെ പ്രതികരണം.

'ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട് പുതിയ ഉയരങ്ങൾ കൈവരിക്കുമ്പോൾ, എന്റെ മനസ്സ് വിരാട് കോഹ്‌ലിയിലേക്ക് പോകുന്നു. ടെസ്റ്റിൽ നിന്നുള്ള വിരാടിന്റെ വിരമിക്കൽ അപ്രതീക്ഷിതമായിരിക്കുന്നു. അവസാന കാലത്ത് ടെസ്റ്റിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ അദ്ദേഹം എളുപ്പമുള്ള മാർഗം കണ്ടെത്തി, ആ വിരമിക്കൽ തീരുമാനം വേണ്ടിയിരുന്നില്ലെന്നും സഞ്ജയ് പറഞ്ഞു,

ഏകദിനത്തില്‍ മാത്രമേ താൻ കളിക്കൂവെന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കോഹ്‌ലിയുടെ തിരിച്ചുവരവിനായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. അതിനിടയിൽ താരത്തെ ബി സി സി ഐ അനൗദ്യോഗികമായി തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

123 ടെസ്റ്റില്‍ 9230 റണ്‍സെടുത്തിട്ടുളള കോഹ്‌ലി കഴിഞ്ഞ മേയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു രോഹിത് ശർമയ്ക്കൊപ്പം വിരാട് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ടി 20 യിൽ നിന്നും വിരമിച്ചിട്ടുള്ള കോഹ്‌ലി ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് തുടരുന്നത്. ഈ മാസം ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയ്ക്ക് അടുത്ത ഏകദിന പരമ്പര.

ontent Highlights: 'He chose the easiest format': Sanjay Manjrekar blasts Virat Kohli's Test retirement call

dot image
To advertise here,contact us
dot image