

ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും വെടിക്കെട്ട് പ്രകടനം തുടർന്ന് മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാനെതിരെ 82 പന്തിൽ നിന്ന് 91 റൺസാണ് താരം നേടിയത്. ഈ സീസണിൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറി നേടിയ താരം ഇതിനകം തന്നെ ടൂർണമെന്റിൽ 600 റൺസ് പിന്നിട്ടു.
ഈ വർഷം വിജയ് ഹസാരെ ട്രോഫിയിൽ 600 ൽ കൂടുതൽ റൺസ് നേടിയ ആദ്യത്തെ താരവും പടിക്കലാണ്. വിജയ് ഹസാരെയുടെ ചരിത്രത്തിൽ തന്നെ ആകെ പത്ത് താരങ്ങൾ മാത്രമാണ് 600 ൽ കൂടുതൽ റൺസ് നേടിയിട്ടുള്ളത്. ആ പത്ത് പേരിൽ മായങ്ക് അഗർവാൾ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവർ രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ മൂന്ന് തവണ 600 റൺസ് കടന്ന ഒരേയൊരു താരം പടിക്കൽ മാത്രമാണ്.
രണ്ട് വീതം ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാൻ പടിക്കലിനായിട്ടില്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിൽ ഇടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മിന്നും ഫോം ബി സി സി ഐ കണ്ടതായി ഭാവിച്ചില്ല.
Content highlights:Devdutt Padikkal Creates History, Becomes 1st Cricketer To achieve this feat