

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കി ഹൈദരാബാദ് താരം അമന്‍ റാവു. ചൊവ്വാഴ്ച രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ബംഗാളിനെതിരെ നടന്ന മത്സരത്തിലാണ് താരം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമാണ് 21കാരനായ അമന്‍.
154 പന്തുകളില്‍ നിന്നാണ് അമന്‍ 200 റണ്‍സ് തികച്ചത്. 13 സിക്‌സറുകളും 12 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു അമന്റെ ഗംഭീര ഇന്നിങ്‌സ്. താരം പുറത്താകാതെ നിന്നു. ഹൈദരാബാദ് ഇന്നിങ്‌സിലെ അവസാന പന്തില്‍ ഒരു സിക്‌സര്‍ പറത്തിയാണ് അമന്‍ 200 റണ്‍സ് തികച്ചത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഹൈദരാബാദ് ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. വിജയ് ഹസാരെ ട്രോഫിയിലെ ഒമ്പതാമത്തെ ഇരട്ട സെഞ്ച്വറി കൂടിയാണിത്. അമന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ബംഗാളിനെതിരെ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെന്ന സ്‌കോര്‍ നേടി.
Content Highlights: Rajasthan Royals' Rs 30 lakh recruit Aman Rao scores double century in Vijay Hazare Trophy