സ്വകാര്യത ലംഘിച്ചെന്നും അസഭ്യം പറഞ്ഞെന്നുമുള്ള പരാതി; പ്രവാസി വനിതയ്ക്ക് കനത്ത പിഴയുമായി അബുദബി കോടതി

സമൂഹമാധ്യമത്തിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ചെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു

സ്വകാര്യത ലംഘിച്ചെന്നും അസഭ്യം പറഞ്ഞെന്നുമുള്ള പരാതി; പ്രവാസി വനിതയ്ക്ക് കനത്ത പിഴയുമായി അബുദബി കോടതി
dot image

സ്വകാര്യത ലംഘിച്ചന്നും അസഭ്യം പറഞ്ഞെന്നുമുളള പരാതയില്‍ പ്രവാസി വനിതക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബുദബി കോടതി. പ്രതിയുടെ നടപടി, പരാതിക്കാരിയുടെ അന്തസിന് ദോഷം വരുത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറിയെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടിയാണ് അബുദബിയിലെ താമസക്കാരിയായ ഒരു വനിത മറ്റൊരു സ്ത്രീക്കെതിരെ പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ചെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസ് വിശദമായി പരിശോധിച്ച അബുദബി സിവില്‍ ഫാമിലി കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. പിന്നാലെ പ്രതി കുറ്റക്കാരിയാണെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് പരാതിക്കാരിക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

വാക്കാലുള്ള അധിക്ഷേപത്തിന് 20,000 ദിര്‍ഹവും സ്വകാര്യത ലംഘിച്ചതിന് 10,000 ദിര്‍ഹവും എന്ന നിലയിലാണ് പിഴ ഈടാക്കിയിരിക്കുന്നത്. പ്രതിയുടെ നടപടി ഇരയുടെ അന്തസ്സിനും പ്രശസ്തിക്കും വൈകാരിക ക്ഷേമത്തിനും ദോഷം വരുത്തിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇരയെ അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനും കോടതി ഉത്തരവിട്ടു. ഇരക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെ കോടതി ചെലവുകളും പ്രതിയില്‍ നിന്ന് ഈടാക്കും. ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹര്‍ജി നല്‍കിയത്. എന്നാല്‍ അക്കാര്യം കോടതി അംഗീകരിച്ചില്ല.

Content Highlights: An Abu Dhabi court imposed a heavy fine on an expatriate woman after a complaint alleging privacy violation and use of abusive language. The court found her guilty based on the evidence presented and issued the penalty accordingly

dot image
To advertise here,contact us
dot image