

വിജയ് ഹസാരെ ട്രോഫി കേരള-പുതുച്ചേരി മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണ് നിരാശ. 248 റൺസ് പിന്തുടരാൻ ഇറങ്ങിയ കേരളത്തിനായി ഓപ്പണിങ്ങിനിറങ്ങിയ സഞ്ജു 11 റൺസ് നേടി പുറത്തായി.
14 പന്തിൽ രണ്ട് ഫോറടിച്ചാണ് താരം 11 റൺസ് നേടിയത്. പാർഥ് വഗാനിയുടെ പന്തിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ രോഹൻ കുന്നുമ്മലിനെ(8) ഭൂപേന്ദറും ബൗൾഡാക്കി മടക്കി. ജാർഖണ്ഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇരുവരും കേരളത്തിനായി സെഞ്ച്വറി നേടിയിരുന്നു.
എന്നാൽ മൂന്നാമനായി എത്തിയ ബാബ അപാരജിതും വിഷ്ണു വിനോദും കേരളത്തെ കരകയറ്റി. വിഷ്ണു വിനോദ് സെഞ്ച്വറി നേടി ക്രീസിൽ നിൽക്കുന്നു. നിലവിൽ 25 ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് കേരള സ്‌കോർബോർഡിൽ ചേർത്തത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 54 പന്തിൽ 57 റൺസെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്‌കോറർ. അജയ് രൊഹേറ 53 റൺസെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി.
Content Highlights- Sanju Samson failed in Vijay hazare Trophy