വെടിക്കെട്ട് സെഞ്ച്വറിയുമായി വിഷ്ണു വിനോദ്; വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് നിർണായക ജയം.

വെടിക്കെട്ട് സെഞ്ച്വറിയുമായി  വിഷ്ണു വിനോദ്; വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
dot image

വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് നിർണായക ജയം. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കേരളം. ആദ്യം ബാറ്റ് ചെയ്ത് പുതുച്ചേരി ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വിഷ്ണു വിനോദിന്‍റെ അപരാജിത സെഞ്ച്വറിയുടെയും ബാബാ അപരാജിതിന്‍റെ അര്‍ധസെഞ്ച്വറിയുടെയും മികവിലായിരുന്നു അനായാസ ജയം സ്വന്തമാക്കിയയത്. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 13 ഫോറും 14 സിക്സും അടങ്ങുന്നതാണ് വിഷ്ണു വിനോദിന്‍റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 69 പന്തില്‍ 63 റണ്‍സുമായി വിജയത്തില്‍ പങ്കുവഹിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി.

Content Highlights- vishnu vinod century; kerala beat puducherry in vijay hazare trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us