

വിജയ് ഹസാരെ ട്രോഫിയില്‍ നിരാശപ്പെടുത്തി ശുഭ്മാന്‍ ഗില്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയാതായിരുന്നു ഗിൽ.
ഗോവക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 11 റണ്‍സെടുത്ത് പുറത്തായി. 12 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 11 റണ്‍സെടുത്ത ഗില്‍ കൗശിക്കിന്‍റെ പന്തില്‍ സുയാഷ് പ്രഭുദേശായിക്ക് ക്യാച്ച് നല്‍കി മടങ്ങിയത്.
ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി. 18 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസാണ് സൂര്യ നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 299 റൺസാണ് നേടിയത്. മഴമൂലം 33 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ ടോട്ടൽ മുംബൈ അടിച്ചെടുത്തത്. 53 പന്തിൽ 83 റൺസ് നേടിയ ശ്രേയസ് അയ്യരാണ് മുംബൈയുടെ ടോപ് സ്‌കോറർ.
Content Highlights- shubman gill and suryakumar yadav flop in vijay hazare trophy