

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയിട്ടും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ റുതുരാജ് ഗെയ്ക്വാദിന് പിന്തുണയുമായി രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനങ്ങള്‍ക്കായുള്ള മല്‍സരം കടുത്തതാണെന്നും പോരാട്ടം തുടരണമെന്നും സിഎസ്‌കെയിലെ തന്റെ മുന്‍ സഹതാരത്തെ അശ്വിന്‍ ഓര്‍മിപ്പിച്ചു.
ഒരു സ്റ്റാന്‍ഡ്ബൈ ഓപ്ഷനായി പോലും റുതുരാജിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. ബി സി സി യുടേത് പക്ഷപാത നിലപാടാണെന്നും ഏഷ്യൻ കൂട്ടിച്ചേർത്തു. 2022ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റുതുരാജിന് സ്ഥിരമായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 28.50 ശരാശരിയില്‍ 228 റണ്‍സ് നേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 83 പന്തില്‍ 105 റൺസാണ് താരം നേടിയത്. 12 ഫോര്‍, രണ്ട് സിക്‌സ് എന്നിവ ഉൾപ്പടെയായിരുന്നു ഇന്നിങ്‌സ്. ശേഷം മൂന്നാം മത്സരത്തിലും താരം ഇലവനിലുണ്ടായെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല.
എന്നാൽ ഇപ്പോൾ നടക്കാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ താരത്തെ വെട്ടി. കഴിഞ്ഞ ഏകദിന പരമ്പരയ്ക്ക് ശേഷം നടന്ന വിജയ് ഹസാരെ ടൂർണമെന്റിലും സെഞ്ച്വറി അടക്കം മിന്നും പ്രകടനം നടത്തിയ താരത്തിന്റെ അഭാവം അത് കൊണ്ട് തന്നെ ആരാധകരെ ഞെട്ടിച്ചു.
Content highlights: R Ashwin Support Ruturaj Gaikwad after ODI snub despite century vs sa