അബുദബിയിൽ വാഹനാപടകം; നാല് മലയാളികൾ മരിച്ചു

കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍

അബുദബിയിൽ വാഹനാപടകം; നാല് മലയാളികൾ മരിച്ചു
dot image

അബുദബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5)-കോഴിക്കോട് സ്വദേശികള്‍.

മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയാണ് മരിച്ച മറ്റൊരാള്‍. വീട്ടുജോലിക്കാരിയും അപകടത്തിൽ മരണപ്പെട്ടു. മാതാപിതാക്കള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ദുബായിലെ ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് ദുബായിലെ താമസസ്ഥലത്തേയ്ക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്.

Content Highlights: Four Malayalis lost their lives in a vehicle accident in Abu Dhabi. The fatal incident occurred in the UAE capital, and authorities have confirmed the deaths. Further details regarding the circumstances of the accident are awaited as investigations continue.

dot image
To advertise here,contact us
dot image