ജനനായകനെ മലർത്തിയടിക്കാനുള്ള കെൽപ്പുണ്ട്; ഞെട്ടിച്ച് 'പരാശക്തി' ട്രെയ്‌ലറും ശിവകാർത്തികേയനും

പരാശക്തിയുടെ ട്രെയിലറിന് പിന്നാലെ ജനനായകനെ കടത്തിവെട്ടാൻ ശിവകാർത്തികേയൻ സിനിമയ്ക്ക് സാധിക്കുമെന്നുള്ള അഭിപ്രായങ്ങളാണ് ഉയരുന്ന

ജനനായകനെ മലർത്തിയടിക്കാനുള്ള കെൽപ്പുണ്ട്; ഞെട്ടിച്ച് 'പരാശക്തി' ട്രെയ്‌ലറും ശിവകാർത്തികേയനും
dot image

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഒരു പക്കാ ആക്ഷൻ ഡ്രാമ ചിത്രമാകും പരാശക്തി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ശിവകാർത്തികേയൻ, അഥർവ്വ, രവി മോഹൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളും സിനിമയിൽ ഉണ്ടാകുമെന്ന സൂചനകളും ട്രെയ്‌ലർ നൽകുന്നുണ്ട്.

വിജയ് ചിത്രം ജനനായകന് ഒപ്പമാണ് പരാശക്തി റിലീസ് ചെയ്യുന്നത്. ഇരു സിനിമകളുടെയും ക്ലാഷ് റിലീസിനെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിജയ്‌യുടെ ജനനായകന് മുന്നിൽ പരാശക്തിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ചിലർ എക്സിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ പരാശക്തിയുടെ ട്രെയിലറിന് പിന്നാലെ ജനനായകനെ കടത്തിവെട്ടാൻ ശിവകാർത്തികേയൻ സിനിമയ്ക്ക് സാധിക്കുമെന്നുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ.

52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: Sivakrthikeyan film Parasakthi trailer better than Jananayagan trailer says fans

dot image
To advertise here,contact us
dot image