നാടണയാൻ സന്ദീപിന് പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്

സ്വന്തം ബിസിനസ് ആയിരുന്നു സന്ദീപിന്. സാമ്പത്തിക പ്രശ്നം കാരണം അദ്ദേഹത്തിന്റെ ബിസിനസ് പൊളിയുകയും ഒന്നിലധികം കേസുകളിൽ ഉൾപ്പെടുകയും ചെയ്തു

നാടണയാൻ സന്ദീപിന് പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്
dot image

ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച മാഹി സ്വദേശിയായ പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെല്ലിന്റെ സഹായം. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ 2011ൽ ബഹ്റൈനിൽ എത്തിയ സന്ദീപ് തുണ്ടിയിൽ എന്ന പ്രവാസിക്കാണ് പി എൽ സി ബഹ്റൈൻ ചാപ്റ്റർ നാട്ടിലേക്ക് തിരികെ മടങ്ങുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത്.

സ്വന്തം ബിസിനസ് ആയിരുന്നു സന്ദീപിന്. സാമ്പത്തിക പ്രശ്നം കാരണം അദ്ദേഹത്തിന്റെ ബിസിനസ് പൊളിയുകയും ഒന്നിലധികം കേസുകളിൽ ഉൾപ്പെടുകയും ചെയ്തു. തന്റെയും ഭാര്യയുടെയും മകളുടെയും വിസ പോലും പുതുക്കുവാൻ സാധിക്കാത്ത അവസ്ഥ അദ്ദേഹത്തിനുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടിലേക്ക് തിരിച്ചു പോകുവാൻ പോലുമുള്ള സാധ്യത മങ്ങി കിടക്കുകയായിരുന്നു.

പ്രവാസി ലീഗൽ സെൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകൾ മനസിലാക്കി അതിൽ ഇടപെടുകയും സന്ദീപിന്റെ ഭാര്യയുടെയും മകളുടെയും നാട്ടിലേക്കുള്ള തിരിച്ചുപോക്ക് കഴിഞ്ഞ ഓഗസ്റ്റിൽ സാധ്യമാക്കുകയും ചെയ്തു. സന്ദീപ് ഇന്ന് നാട്ടിലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും തിരിച്ചുപോക്കിന് എല്ലാ സഹായവും നൽകിയ ഇന്ത്യൻ എംബസി അധികൃതർക്കും വക്കീൽ താരീഖ് അൽഒവാനും താമസ ഭക്ഷണ സൗകര്യം ഏർപ്പാടാക്കിയ സിക്ക് ഗുരുദ്വാര അധികൃതർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഗ്ലോബൽ പി ആർ ഓയുമായ സുധീർ തിരുനിലത്ത് അറിയിച്ചു.

ബുദ്ധിമുട്ടുകളിൽ അക്കപ്പെട്ട പ്രവാസികൾക്ക് അർഹമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ പ്രവാസി ലീഗൽ സെൽ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും സന്ദീപിന്റെ തിരിച്ചുപോക്ക് അതിനൊരുദാഹരണമാണ് എന്നും പി എൽ സി ബഹറിൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്‌ അറിയിച്ചു.

Content Highlights: Sandeep has received support from the Pravasi Legal Cell to return home. The organisation provided necessary legal assistance and guidance, helping him resolve issues faced abroad and complete procedures required for his return.

dot image
To advertise here,contact us
dot image