

ഇന്ത്യ-ദക്ഷിണാഫ്രിക്ക യൂത്ത് ഏകദിനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിന് 25 റൺസിന്റെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 301 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 27.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. മഴ കളി തടസ്സപ്പെടുത്തിയപ്പോൾ ഡക്വർത്ത് ലൂയീസ് നിയമപ്രകാരം ഇന്ത്യ 25 റൺസിന്റെ വിജയം നേടി.
ഇന്ത്യയ്ക്ക് വേണ്ടി ഹർവൻഷ് പംഗലിയ (93 ), ആർ എസ് അംബ്രീഷ് (65 ) എന്നിവർ തിളങ്ങി. ക്യാപ്റ്റന്‍ വൈഭവ് സൂര്യവന്‍ഷിക്കും മലയാളി താരം ആരോണ്‍ ജോര്‍ജിനും തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജോറിച്ച് വാൻ 60 റൺസും അർമാൻ മനാക്ക് 46 റൺസും നേടി.
Content highlights:under 19 odi; india vs southafrica; win for india