കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സ്‌ക്രീനിംഗ് കമ്മിറ്റിയായി

അസമിലേക്കുള്ള എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക ഗാന്ധിയാണ്.

കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സ്‌ക്രീനിംഗ് കമ്മിറ്റിയായി
dot image

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളം, അസം, തമിഴ്‌നാട്&പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്.

മധുസൂദന്‍ മിസ്ത്രിയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. നേരത്തെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മിസ്ത്രി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍, നീരജ് ദംഗി, അഭിഷേക് ദത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

അസമിലേക്കുള്ള എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക ഗാന്ധിയാണ്. സപ്തഗിരി ശങ്കര്‍ ഉലക, ഇമ്രാന്‍ മസൂദ്, ഡോ. ശ്രീവെല്ല പ്രസാദ് എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റംഗങ്ങള്‍.

ടി എസ് സിങ് ദിയോയാണ് തമിഴ്‌നാട്&പുതുച്ചേരി എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. യശോമതി താക്കൂര്‍, ജി സി ചന്ദ്രശേഖര്‍, അനില്‍കുമാര്‍ യാദവ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

പശ്ചിമ ബംഗാളിലേക്കുള്ള എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ബി കെ ഹരിപ്രസാദ്, ഡോ. മുഹമ്മദ് ജാവേദ്, മമ്ത ദേവി, ബി പി സിങ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Content Highlights: The Congress high command has stepped up preparations for the upcoming Kerala Assembly elections. As part of the process, the party has formed an AICC screening committee to oversee and streamline candidate selection and election-related activities in the state.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us