

യുഎഇ അതിര്‍ത്തിയോട് ചേര്‍ന്ന ഒമാനിലെ മുസന്ദത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ യുഎഇ സമയം 10:43 നാണ് ഭൂചലനം ഉണ്ടാത്. 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ-ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്‍ സമയം പുലര്‍ച്ചെ 3.03-ന് മസീറ ദ്വീപില്‍ നിന്ന് ഏകദേശം 97 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി അറബിക്കടലില്‍ 2.6 തീവ്രതയുള്ള മറ്റൊരു ഭൂചലനം ഉണ്ടായതായും സ്ഥിരീകരിച്ചു.
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒമാനില്‍ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയില്‍ ഏകദേശം 12 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. ഇരു ഭൂചലനങ്ങളും വളരെ നേരിയതായിരുന്നുവെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: A mild earthquake occurred in Musandam, Oman, but there have been no reports of casualties or damage. Authorities have confirmed the tremor caused no significant impact in the region, with normal conditions continuing after the incident.