

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വിടവായിരുന്നു. ഇപ്പോഴിതാ താരത്തെ ഏകദിന ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബി സി സി ഐ. ഹാർദിക് പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും നീണ്ട 10 ഓവർ എറിയാനായിട്ടില്ലന്നും ബി സി സി ഐ പ്രസ്താവനയിൽ പറഞ്ഞു.
ആദ്യ പരിഗണ ഹാർദിക്കിനെ ടി 20 ലോകകപ്പിന് പൂർണ്ണ സജ്ജമാക്കുക എന്നാണ്. അതിന് മുമ്പുള്ള ജോലി ഭാരം ഒഴിവാക്കുക എന്നതാണ് തീരുമാനമെന്നും ബി സി സി ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേ സമയം നീണ്ട കാലം പരിക്ക് മൂലം പുറത്തായിരുന്ന താരം രണ്ടാം വരവിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ ഹാർദിക് വിജയ് ഹസാരെയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.
ഇന്ന് വിദർഭയ്ക്കെതിരായ മത്സരത്തിലാണ് ഹാർദിക് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. 68 പന്തിൽ ആറ് ഫോറും എട്ട് സിക്സറുകളുമടക്കമാണ് പാണ്ഡ്യ മൂന്നക്കം തൊട്ടത്. 92 പന്തിൽ 133 റൺസെടുത്താണ് ഹാർദിക് പുറത്തായത്. എട്ട് ഫോറുകളും 11 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content highlights: