'ഒന്നും പഴയതു പോലെയാകില്ല, പക്ഷെ എല്ലാം കൂടുതൽ നല്ലതാകും';സ്‌ട്രേഞ്ചർ തിംഗ്‌സിനൊപ്പം 2026നെ സ്വാഗതംചെയ്ത് ഭാവന

നടിയുടെ പുതുവര്‍ഷാശംസയ്ക്ക് മറുപടിയുമായി നിരവധി പേരാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്

'ഒന്നും പഴയതു പോലെയാകില്ല, പക്ഷെ എല്ലാം കൂടുതൽ നല്ലതാകും';സ്‌ട്രേഞ്ചർ തിംഗ്‌സിനൊപ്പം 2026നെ സ്വാഗതംചെയ്ത് ഭാവന
dot image

പുതുവർഷത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷയുടെ വാക്കുകളുമായി എത്തിയിരിക്കുകയാണ് നടി ഭാവന. സ്‌ട്രേഞ്ചർ തിംഗ്‌സ് എന്ന ഹിറ്റ് സീരിസിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന പുതുവർഷത്തെ സ്വാഗതം ചെയ്തത്.

ജിം ഹോപ്പർ എന്ന കഥാപാത്രം പറയുന്ന വാക്കുകളാണ് ഭാവന സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. 'ഒന്നും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകില്ല, ഒരിക്കലും അങ്ങനെ സംഭവിക്കില്ല. പക്ഷെ സമയം കടന്നുപോകേ എല്ലാം കൂടുതൽ മികച്ചതാകും,' എന്ന വാചകമാണ് പുതുവർഷാശംസ നേർന്നുകൊണ്ട് ഭാവന കുറിച്ചത്. തന്‍റെ പുതിയ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

Bhavana

സ്‌ട്രേഞ്ചർ തിംഗ്‌സ് സീരിസിന്റെ ഏറ്റവും അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഭാവനയുടെ പോസ്റ്റിന് താഴെ നടിയുടെ ഫാൻസിനെ കൂടാതെ സ്‌ട്രേഞ്ചർ തിംഗ്‌സ് ഫാൻസും ആഘോഷവുമായി കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്.

Scene from Stranger Things season 5

അതേസമയം, 2026ൽ മികച്ച ചിത്രങ്ങളുമായാണ് ഭാവന എത്താനൊരുങ്ങുന്നത്. അനോമിയാണ് അക്കൂട്ടത്തിൽ ഏറെ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രങ്ങളിലൊന്ന്. 'Reintroducing Bhavana' എന്ന ക്യാപ്ഷനുമായി എത്തിയ അനോമിയുടെ പ്രൊമോ വീഡിയോ സമൂഹമാധ്യമങ്ങളിലെമ്പാടും ചർച്ചയായിരുന്നു. മില്യൺ കണക്കിന് വ്യൂസായിരുന്നു വീഡിയോ നേടിയത്. ജനുവരി 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

പിങ്ക് നോട്ട്, ഉത്തരകാണ്ഡ, യുവേഴ്‌സ് ട്രൂലി രാം എന്നീ സിനിമകളാണ് ഭാവനയുടെ മറ്റ് പ്രോജക്ടുകൾ. ഇവയുടെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടന്നുവരികയാണ്.

Content Highlights: Actress Bhavana wishes new year to fans with Stranger Things dialogue

dot image
To advertise here,contact us
dot image