

വിജയ് ഹസാരെയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ. വിദർഭയ്ക്കെതിരായ മത്സരത്തിലാണ് ഹാർദിക് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കിയത്. 68 പന്തിൽ ആറ് ഫോറും എട്ട് സിക്സറുകളുമടക്കമാണ് പാണ്ഡ്യ മൂന്നക്കം തൊട്ടത്. 92 പന്തിൽ 133 റൺസെടുത്താണ് ഹാർദിക് പുറത്തായത്. എട്ട് ഫോറുകളും 11 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ശനിയാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിദർഭയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് ഹാർദിക് ആരാധകരെ ഞെട്ടിച്ചത്. ബറോഡയ്ക്ക് വേണ്ടി ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ പാണ്ഡ്യ 44 പന്തിൽ അർധ സെഞ്ച്വറി തികച്ചു. പിന്നാലെ ഗിയർ മാറ്റിയ ഹാർദിക് പിന്നീടുള്ള 24 പന്തുകളിൽ മൂന്നക്കം തൊട്ടു.
6⃣,6⃣,6⃣,6⃣,6⃣,4⃣ 🔥
— BCCI Domestic (@BCCIdomestic) January 3, 2026
A maiden List A 💯 brought up in some style 🔥
Hardik Pandya was on 66 off 62 balls against Vidarbha...and then he went berserk in the 39th over to complete his 100, smashing five sixes and a four 💪
Scorecard ▶️ https://t.co/MFFOqaBuhP#VijayHazareTrophy… pic.twitter.com/pQwvwnI7lb
38-ാം ഓവർ വരെ 62 പന്തിൽ 66 റൺസായിരുന്നു ഹാർദിക്കിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ഹാർദിക് സെഞ്ച്വറി പൂർത്തിയാക്കി. ഇടംകൈയ്യൻ സ്പിന്നർ പാർത്ത് രേഖഡെ എറിഞ്ഞ 39-ാം ഓവറിൽ അഞ്ച് തുടർച്ചയായ സിക്സും ഒരു ബൗണ്ടറിയും സഹിതം 34 റൺസാണ് ഹാർദിക്കിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
Content highlights: Vijay Hazare Trophy: Hardik Pandya Slams Five Sixes In An Over To Score his maiden List A century