പുതുവർഷത്തിന്റെ നിറമിതാണ്; ഫാഷൻ ലോകം ഏറ്റെടുത്ത ക്ലൗഡ് ഡാൻസർ

മെറ്റ്ഗാല മുതൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ വരെ ഈ നിറം ചർച്ചയാവുകയാണ്

പുതുവർഷത്തിന്റെ നിറമിതാണ്; ഫാഷൻ ലോകം ഏറ്റെടുത്ത ക്ലൗഡ് ഡാൻസർ
dot image

നിറങ്ങൾ ഇഷ്ടമില്ലാത്തവരുണ്ടാകില്ല.. നിങ്ങൾക്കും കാണില്ലേ ഒരു പ്രിയപ്പെട്ട നിറം. പുതുവർഷത്തിന്റെ നിറമായി ഒരു വ്യത്യസ്ത നിറത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് കളർ സ്റ്റാൻഡഡൈസേഷൻന്റെ ആഗോള സ്ഥാപനമായ 'പാന്റോൻ'. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി കടുപ്പമുള്ള നിറങ്ങളെ മാറ്റിനിർത്തി ഇത്തവണ വെള്ള നിറത്തിന്റെ ഒരു വകഭേദത്തെയാണ് 2026ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത്. പേര് ക്ലൗഡ് ഡാൻസർ(cloud dancer ). PANTONE 11-4201 ആണ് നിറത്തിന്റെ പാറ്റേൺ കളർ കോഡ് . 2023ൽ മജന്തയും, കഴിഞ്ഞ വർഷം പീച്ച് ഫസ്സും, ഈ വർഷം കാപ്പിയുടെ നിറഭേദമായ മോച്ച മൗസ്സും കടുത്തനിറങ്ങളിൽ പെട്ടവയായിരുന്നു.

Cloud Dancer Colour - Colour of the year 2026
Cloud Dancer Colour

1999ൽ 'പാന്റോൻ' നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് വെള്ള നിറം കളർ ഓഫ് ദി ഇയറായി മാറുന്നത്. 'cloud dancer'നെ പാന്റോൻ വിശേഷിപ്പിക്കുന്നത് തിരക്കേറിയ ലോകത്തിൽ പുതുമയും,സമാധാനവും , ശാന്തതയുംനൽകുന്ന ചായമെന്നാണ്. എന്നാൽ ഇത് ഒരു നിറമാണോ എന്നുള്ള ചോദ്യമാണ് കേൾക്കുന്നവരിൽ അതിശയം ഉളവാക്കുന്നത്. 'പാന്റോൻ' ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ലീട്രിസ് അയ്സ്മെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ 'cloud dancer ' എന്ന നിറം സൂചിപ്പിക്കുന്നത്, ഭ്രാന്തമായ ഒരു സമൂഹത്തെ ശാന്തമാക്കാൻ കഴിവുള്ള ജീവിതത്തിന്റെ പുതിയ തുടക്കം നൽകുന്ന സ്വന്തം മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വർണമായിട്ടാണ്.

Varient of White - Colour Dancer
Colour Dancer 2026

ഫാഷൻ ലോകം ഈ നിറം ഏറ്റെടുത്തിരിക്കുകയാണ്. മെറ്റ്ഗാല മുതൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ വരെ ഈ നിറം ചർച്ചയാവുകയാണ്. 2025ൽ നടന്ന മെറ്റ്ഗാലയിൽ നിറഞ്ഞു നിന്നത് ഡയാന റോസ് ധരിച്ച 18 അടി നീളമുള്ള വെള്ള തൂവലുകളാൽ നിറഞ്ഞ വസ്ത്രമാണ്. കൂടാതെ വെന്നീസ് ഫിലിം ഫെസ്റ്റിവലിൽ താരമായത് എമ്മ സ്റ്റോൺ ധരിച്ച ലൂയിസ് വ്യൂറ്റന്റെ മൃദുവായ നാച്വറൽ വൈറ്റിലുഉള്ള ബബിൾഹേം ഡ്രസ്സ് ആയിരുന്നു. 'cloud dancer ' ഒരു മതത്തെയോ വംശത്തെയോ രാഷ്ട്രീയത്തെയോ പ്രതിനിധീകരിക്കുന്നില്ല എന്നും സമാധാനവും ശാന്തതയും വ്യക്തികൾ ഉൾക്കൊള്ളണമെന്നാണ് ഈ നിറത്തിന് പിന്നിലുള്ള ഡിസൈൻ ഫിലോസഫി എന്നും 'പാന്റോൻ' കൂട്ടിച്ചേർത്തു.

Content Highlights: Cloud dancer, the colour of 2026

dot image
To advertise here,contact us
dot image