ബ്രൂട്ടല്‍ സീനുകള്‍ ആവശ്യം ഇല്ല, സന്തോഷമുള്ള നിമിഷത്തിലാണ് അയാള്‍ അവര്‍ക്കെല്ലാം മരണം കൊടുത്തത്; ജിതിൻ

'സെൻസർ വിഷയങ്ങൾ മുന്നിൽ കണ്ട് കൊണ്ട് വയലൻസ് കയറ്റാതിരുന്നതല്ല. അങ്ങനെ ഒരു ചിന്തയെ പോയിട്ടില്ല'

ബ്രൂട്ടല്‍ സീനുകള്‍ ആവശ്യം ഇല്ല, സന്തോഷമുള്ള നിമിഷത്തിലാണ് അയാള്‍ അവര്‍ക്കെല്ലാം മരണം കൊടുത്തത്; ജിതിൻ
dot image

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രം സ്വന്തമാക്കുന്നത്. മമ്മൂട്ടി വില്ലനായി എത്തിയ സിനിമയിൽ വയലൻസ് നിറഞ്ഞ സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ക്രൂരതയാണ് വില്ലൻ കാണിക്കുന്നതെങ്കിലും ബ്രൂട്ടൽ സീനുകൾ ഒന്നും തന്നെ സിനിമയിൽ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ജിതിൻ കെ ജോസ്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ബ്രൂട്ടൽ സീനുകൾ സിനിമയിൽ ഇല്ല. അങ്ങനെ അത്രയും ക്രൂരത കാണിക്കണം എന്ന് കരുതി എടുത്ത സിനിമയല്ല ഇത്. പടം കാണുന്നവർക്ക് അറിയാം ബേസിക്ക് ആയിട്ടുള്ള സോഴ്സ് മെറ്റീരിയൽ ഉണ്ട്. കഥാപാത്രത്തിന്റെ ജീവിതത്തിൽ ബ്രൂട്ടൽ സീക്വൻസുകൾ ഒന്നും തന്നെ ഇല്ല. കൊലപാതകങ്ങൾ ചെയ്താൽ പോലും ആരെയാണോ കൊല്ലുന്നത് ആ കൊല്ലുന്ന ആളുടെ അവസാന ജീവൻ പോകുന്ന വരെ അയാൾ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷത്തിലാണ് അയാൾ മരണം കൊടുത്തിട്ടുള്ളത്. ബ്രൂട്ടാലിറ്റി വേണമെങ്കിൽ കയറ്റാം പക്ഷെ സിനിമ പോകുന്ന രീതി അങ്ങനെ അല്ല.

സെൻസർ വിഷയങ്ങൾ മുന്നിൽ കണ്ട് കൊണ്ട് വയലൻസ് കയറ്റാതിരുന്നതല്ല. അങ്ങനെ ഒരു ചിന്തയെ പോയിട്ടില്ല. സോഴ്സ് മെറ്റീരിയൽ ഇങ്ങനെയാണ് അതിൽ നിന്ന് പ്രചോദനം കൊണ്ട് എഴുതിയ കഥയ്ക്ക് വേണ്ടത് എന്താണോ അത് മാത്രമാണ് നൽകിയത്. വേണമെങ്കിൽ വേറെ രീതിയിൽ കൊണ്ട് പോകാം പക്ഷെ അത് ഓരോ മേക്കേഴ്സിന്റെ താല്പര്യം ആണല്ലോ. സിനിമ ഇറങ്ങുന്നതിന് മുൻപ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ വന്നിരുന്നു. അതൊന്നും കാര്യമാക്കേണ്ട വിഷയമായി തോന്നിയിട്ടില്ല,' ജിതിൻ കെ ജോസ് പറഞ്ഞു.

പുറത്തിറങ്ങി രണ്ട് ദിവസങ്ങൾ കഴിയുമ്പോൾ ആഗോള തലത്തിൽ സിനിമയ്ക്ക് വലിയ ചലനമുണ്ടാക്കൻ കഴിയുന്നുണ്ട്. ആദ്യ ദിനം ആഗോള തലത്തിൽ 15.66 കോടി നേടിയ സിനിമ രണ്ടാം ദിനം 15.43 കോടി സ്വന്തമാക്കി. കേരളത്തിൽ നിന്ന് ഇതുവരെ 9.94 കോടിയാണ് കളങ്കാവലിന്റെ കളക്ഷൻ. വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 2.4 കോടിയും ഓവർസീസിൽ നിന്ന് 18.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം.

രണ്ട് ദിവസം കൊണ്ട് 31.10 കോടിയാണ് കളങ്കാവല്‍ ആഗോള തലത്തിൽ നേടിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടി അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്.

Content Highlights: jithin k jose about kalamkaval movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us