

ടി20 ലോകകപ്പിന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെയും ടീമിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഓസീസ് പര്യടനം, ഇനി നടക്കാനിരിക്കുന്ന ദക്ഷിണിഫ്രിക്കയുമായും ന്യൂസിലന്‍ഡിനുമെതിരായ ടി20 പരമ്പരകൾ എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടറാകുന്ന താരമാരായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയോ പേസര്‍ ജസ്പ്രീത് ബുമ്രയോ ആയിരിക്കില്ല ടി 20 ലോകകപ്പിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ എന്ന് പറഞ്ഞ ഇർഫാൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയാണ് ആ സ്ഥാനത്തേക്ക് തിരഞെടുത്തത്.
ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചുവന്നതോടെ റിങ്കു സിംഗിന് ടി20 ലോകകപ്പില്‍ ടീമിലിടം ഉണ്ടാകില്ലെന്നും പത്താന്‍ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയ റണ്ണെടുത്ത റിങ്കു ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരം മഴ മുടക്കുകയും ചെയ്തിരുന്നു. താരത്തിനാകട്ടെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ അവസരവും ലഭിച്ചില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വഷിംഗ്ടൺ സുന്ദർ.
Content highlights: irfan pathan picks ex factor of india in cricket world cup 2026