

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് റിയാന്‍ പരാഗിന്‍റെ അസമിനെ നേരിടും. രാവിലെ 11ന് ലക്നൗ ഏക്നാ സ്റ്റേഡിയത്തിലാണ് കേരള-ആസം മത്സരം. അടുത്ത റൗണ്ട് പോരാട്ടമായ സൂപ്പർ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ പ്രതീക്ഷകൾ ഇതിനകം തന്നെ അസ്തമിച്ചിരുന്നു.
ഗ്രൂപ്പ് എയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം.ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും അടക്കം 12 പോയന്‍റാണ് നിലവില്‍ കേരളത്തിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയോടേറ്റ തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്. 20 പോയന്‍റ് വീതമുള്ള മുംബൈയും ആന്ധ്രയുമാണ് ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയ ടീമുകള്‍.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനായി ഇന്ത്യൻ ക്യാംപിലേക്ക് പോയതിനാല്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഇല്ലാതെയാകും ഇന്ന് കേരളം ഇറങ്ങുക. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ച സഞ്ജു ടൂര്‍ണമെന്‍റിലെ റണ്‍വേട്ടയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നുന്നു. കേരള താരങ്ങളില്‍ ഒന്നാമനും സഞ്ജുവാണ്. സഞ്ജുവിന്റെ അഭാവം കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാധിക്കുമോ എന്നത് കണ്ടറിയണം.
Content highlights: with out sanju; kerala face assam in syed mushtaq ali trophy