സിഡ്‌നി ഇന്ത്യയുടെ ശവപ്പറമ്പ്; ജയിച്ചതാകെ രണ്ട് വട്ടം..!

അവസാന മത്സരത്തിൽ ഒരു ജയം നേടി ഏകദിന പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇന്ത്യ ചിന്തിക്കുന്നത്.

സിഡ്‌നി ഇന്ത്യയുടെ ശവപ്പറമ്പ്; ജയിച്ചതാകെ രണ്ട് വട്ടം..!
dot image

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് കളമൊരുങ്ങുകയാണ്. സിഡ്‌നിയിലാണ് മത്സരം അരങ്ങേറുന്നത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. അവസാന മത്സരത്തിൽ ഒറു ജയം നേടി ഏകദിന പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇന്ത്യ ആലോചിക്കുന്നത്. എന്നാൽ നല്ല റെക്കോർഡല്ല ഇന്ത്യക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലുള്ളത്.

സിഡ്‌നിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും 18 ഏകദിന മത്സരത്തിലാണ് കളത്തിലിറങ്ങിയിട്ടുള്ളത്. ഇതിൽ 16 തവണയും വിജയം ഓസീസിനൊപ്പമായിരുന്നു. ഇന്ത്യ ജയിച്ചതാകട്ടെ രണ്ട് വട്ടവും. ഇതിൽ ഒന്ന് 2008ലും ഒന്ന് 2016ലുമാണ്. നാളെ ഇന്ത്യ ഈ പിച്ചിൽ കളത്തിലിറങ്ങുമ്പോൾ ഈ റെക്കോർഡുകളെല്ലാം മറന്നായിരിക്കും. രണ്ട് മത്സരം തോറ്റ ഇന്ത്യക്ക് നാളത്തെ മത്സരം മുഖം രക്ഷിക്കലിന്റെ കൂടിയാണ്.

ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും കളിക്കുന്നുണ്ട്.

Content Highlights- India doesnt have good Records At Sydney Cricket Ground

dot image
To advertise here,contact us
dot image