

കുവൈത്തിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ പരിശോധനക്കിടെ പിടിയിലായ 23 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി
ജലീബ് അല്‍ ഷുയൂഖ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായവരാണ് നാടുകടത്തപ്പെട്ടത്.
വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടർന്ന് 23 പ്രവാസികളെയും അറസ്റ്റ് ചെയ്തു. ഇവരെയും രാജ്യത്ത് നിന്ന് നാടുകടത്താനുള്ള നിയമ നടപടികളും ആരംഭിച്ചു.
നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച വര്‍ക്ക്ഷോപ്പുകള്‍ക്കും വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ചുമത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Ministry of Interior intensifies inspections to identify lawbreakers in Kuwait